Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിച്ച് മിടുക്കിയാകണമെന്ന് പരമോന്നത കോടതി ഹാദിയയോട് പറഞ്ഞ വാക്കുകൾ ഓർത്ത് ലോകം; മിടുമിടുക്കി ഡോക്ടറായി മാറിയ ഹാദിയ ഇപ്പോൾ ഹോമിയോപതിക്ക് ക്ലിനിക്കും തുറന്നു; 'ഡോ.ഹാദിയ ക്ലിനിക്' ആരംഭിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഭർത്താവ് ഷെഫിൻ ജഹാനും

പഠിച്ച് മിടുക്കിയാകണമെന്ന് പരമോന്നത കോടതി ഹാദിയയോട് പറഞ്ഞ വാക്കുകൾ ഓർത്ത് ലോകം; മിടുമിടുക്കി ഡോക്ടറായി മാറിയ ഹാദിയ ഇപ്പോൾ ഹോമിയോപതിക്ക് ക്ലിനിക്കും തുറന്നു; 'ഡോ.ഹാദിയ ക്ലിനിക്' ആരംഭിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഭർത്താവ് ഷെഫിൻ ജഹാനും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മതം മാറിയതിന്റെ പേരിൽ ആരംഭിച്ച് പിന്നീട് വിവാഹം കഴിച്ചതും അതിന്റെ പേരിൽ പലതവണ കോടതി കയറിയിറങ്ങിയും നാളുകൾ തള്ളി നീക്കിയ ഹാദിയയുടെ പേര് അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. വീട്ടു തടങ്കലിൽ നിന്നും ഹാദിയയ്ക്ക് മോചനം ലഭിച്ച നാളുകളിൽ നാമേവരുടേയും മനസിൽ കുറിക്കപ്പെട്ടത് പരമോന്നത നീതിപീഠം ഹാദിയയോട് പറഞ്ഞ വാക്കുകളാണ്. 'എല്ലാ പ്രശ്‌നങ്ങളും മാറ്റിവെച്ച് പഠിച്ച് മിടുക്കിയാവണം'. ആ വാക്കുകൾ പൊന്നായി മാറിയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്ന ചിത്രം കണ്ട് ലോകം പറയുന്നത്.

മിടു മിടുക്കി ഡോക്ടറായി മാറിയ ഹാദിയ ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്കും ആരംഭിച്ചിരിക്കുകയാണ്. മലപ്പുറത്ത് കോട്ടയ്ക്കൽ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ തുറന്നത്. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP