Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ട് മാസം ക്രിമിനലുകൾക്കൊപ്പം പേടിപ്പെടുത്തുന്ന ജയിൽ ജീവിതം; ജാമ്യം കിട്ടി സ്വതന്ത്രനായി മകളെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി; നവജാതശിശുക്കളെ രക്ഷിക്കാൻ ഡോക്ടറുടെ ചുമതല നിർവഹിച്ച താൻ എന്തുതെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും കഫീൽ ഖാൻ

എട്ട് മാസം ക്രിമിനലുകൾക്കൊപ്പം പേടിപ്പെടുത്തുന്ന ജയിൽ ജീവിതം; ജാമ്യം കിട്ടി സ്വതന്ത്രനായി മകളെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി; നവജാതശിശുക്കളെ രക്ഷിക്കാൻ ഡോക്ടറുടെ ചുമതല നിർവഹിച്ച താൻ എന്തുതെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും കഫീൽ ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സഹനങ്ങളുടെ എട്ട് മാസങ്ങൾക്ക് ശേഷം മോചിതനായ ഗോരഖ്പൂർ സർക്കാർ ആശുപത്രിയിലെ ഡോ.കഫീൽ ഖാന് കുടുംബത്തോടൊപ്പം ആശ്വാസത്തിന്റെ നാളുകൾ. ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാൻ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്. ഭാര്യ ഷബിഷ്ടൻ ഖാനും മകളും മറ്റുകുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വാഗതം ചെയ്തു.

താൻ ശാരീരകമായും, മാനസികമായി, വൈകാരികമായും തളർന്നിരിക്കുകയാണെന്ന് ഡോ.കഫീൽ ഖാൻ എൻഎൻഐയോട് പറഞ്ഞു.കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് ശിശുമരണങ്ങളുടെ പേരിൽ കുടുക്കി കഫീൽ ഖാനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തത്. താൻ ജയിലിൽ കിടക്കാൻ മാത്രം എന്തുതെറ്റാണ് ചെയ്തതെന്ന് ചിലപ്പോഴൊക്കെ ഓർക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകൾക്കൊപ്പം കഴിഞ്ഞിരുന്ന നാളുകൾ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും കഫീൽ പറഞ്ഞു.

ജയിലിൽ നിന്നിറങ്ങിയ ഖഫീൽ ഖാനെ സ്വീകരിക്കാൻ കുടുംബം എത്തിയിരുന്നു.നെഞ്ച് പൊട്ടിക്കരഞ്ഞ്, അമ്മയെയും ഭാര്യയെയും മകളെയും ചേർത്ത് പിടിച്ച് ഖഫീൽ അഹമ്മദ് ഖാൻ നിന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. മകളെ കണ്ടതോടെയാണ് കഫീൽ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.ശിശുമരണങ്ങൾക്ക് പിന്നിൽ ആരാണെന്ന് ചോദിച്ചപ്പോൾ, താൻ ജയിലിൽ നിന്ന് അയച്ച് കത്തിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കഫീൽ ഖാന്റെ ഭാര്യ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കത്തിലെ ഉള്ളടക്കെ വെളിപ്പെടുത്തിയിരുന്നു.ഫണ്ടുകൾ കിട്ടാതിരുന്നതുകൊണ്ടാണ് ആശുപത്രിയിലെ ഓക്‌സിജൻ വിതരണക്കാരന് പണം മുടങ്ങിയത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്കും കഫീൽ ഖാന് മറുപടിയുണ്ട്. ആ ദിവസം ഒരു അച്ഛനെന്ന നിലയിൽ ഒരു ഡോക്്ടറെന്ന നിലയിൽ, ഒരു യഥാർഥ ഹിന്ദുസ്ഥാനിയെന്ന നിലയിൽ എന്താണോ ചെയ്യേണ്ടത് അതാണ് ഞാൻ ചെയ്തത്.കുട്ടികളെ ചികിൽസിക്കുകയായിരുന്നു എന്റെ ജോലി. ലിക്വിഡ് ഓക്‌സിജൻ തീർന്നതുകൊണ്ട് ഓക്‌സിജൻ സിലണ്ടറുകൾ എത്തിക്കേണ്ട ചുമതല കൂടി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു.

ആശുപത്രിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ ഇനി എന്തുചെയ്യുമെന്ന ചോദ്യത്തിന് ഡോ.കഫീൽ ഖാന്റെ മറുപടി ഇങ്ങനെ: 'എന്റെ ഭാവി പരിപാടികൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നെ തിരിച്ചെടുക്കാൻ അദ്ദേഹം തീരുമാനിച്ചാൽ ഞാൻ തുടർന്നും ജനങ്ങലെ സേവിക്കും.'

ബിആർഡി മെഡിക്കൽ കോളേജിൽ 9 പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.2017 ഓഗസ്റ്റിൽ ഒരാഴ്ചയ്ക്കിടെ അറുപതോളം നവദാത ശിശുക്കളാണ് മരിച്ചത്. ഓക്‌സിജൻ വിതരണത്തിലെ കുഴപ്പങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ യുപി സർക്കാർ നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP