Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം: നന്മയുടെ വാർത്തകൾ അവസാനിക്കുന്നില്ല; കോടികൾ വിലയുള്ള ഒരേക്കർ ഭൂമി 13 കുടുംബങ്ങൾക്കായി വിട്ടുനൽകി ഡോ. മനോജും കുടുംബവും; കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്നാണ് മനുഷ്യ നന്മയുടെ പുതിയ വാർത്ത; ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ 13 കുടുംബങ്ങൾക്ക് ഇവിടം തണലാവും

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം: നന്മയുടെ വാർത്തകൾ അവസാനിക്കുന്നില്ല; കോടികൾ വിലയുള്ള ഒരേക്കർ ഭൂമി 13 കുടുംബങ്ങൾക്കായി വിട്ടുനൽകി ഡോ. മനോജും കുടുംബവും; കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്നാണ് മനുഷ്യ നന്മയുടെ പുതിയ വാർത്ത; ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ 13 കുടുംബങ്ങൾക്ക് ഇവിടം തണലാവും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിക്കായി സഹായമെത്തികുന്നത് സംബന്ധിച്ച് പുറത്ത് വരുന്ന നന്മയുള്ള വാർത്തകൾ അവസാനിക്കുന്നില്ല. കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്നാണ് മനുഷ്യ നന്മയുടെ പുതിയ വാർത്ത വന്നിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഒരേക്കർ ഭൂമി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 13 പേർക്ക് വീതിച്ച് നൽകി മാതൃകയായിരിക്കുകയാണ് ഇവിടെ പ്രവാസിയായ ഒരു ഡോക്ടറും അദ്ദേഹത്തിന്റെ കുടുംബവും. ദുബായിൽ ഓർത്തോ വിഭാഗം ഡോക്ടറായി ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശി ഡോ. വികെ മനോജാണ് പൊന്നും വിലയുള്ള തന്റെ ഒരേക്കർ ഭൂമി ചക്കിട്ടപ്പാറയിലെയും മരുതോങ്കരയിലെയും വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്കായി വീതിച്ചു നൽകിയത്.

സ്ഥലത്തിന്റെ രേഖകൾ ഇന്ന് പെരുവണ്ണാമൂഴിയിൽ വെച്ച് മന്ത്രി ടി.പി രാമകൃഷ്ണന് അദ്ദേഹം കൈമാറി. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോടയിൽ കടന്തറ പുഴയുടെ തീരത്താണ് ഈ ഭൂമിയുള്ളത്. റിസോർട്ടുകൾക്കും, ആയുർവേദ ആശുപത്രികൾക്കുമൊക്കെയായി കോടികൾ നൽകാമെന്ന് പറഞ്ഞ് ഈ സ്ഥലം വാങ്ങാനെത്തിയവർ നിരവധിയാണ്. ഇവരോടൊക്കെ നോ പറഞ്ഞ മനോജും കുടുംബവും ഇത് തങ്ങളുടെ മക്കൾക്ക് വീടുണ്ടാക്കാൻ വേണ്ടി മാറ്റിവെക്കുകായിരുന്നു ഇത്രയും കാലം. ഈ സ്ഥലമാണ് ഇന്ന് കയറിക്കിടക്കാൻ ഇടമില്ലാത്ത 13 കുടംബങ്ങൾക്കായി വീതിച്ചു നൽകിയത്.

11 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ മക്കൾക്ക് വീടുകളുണ്ടാക്കി നൽകണമെന്ന ആഗ്രഹത്താലാണ് മനോജും ഭാര്യ കല്ലനോട് സെന്റ് മേരീസ് ഹൈസ്‌കൂൾ അദ്ധ്യാപിക ജയശ്രീയും ഈ സ്ഥലം വാങ്ങുന്നത്. പുഴയോരത്ത് ആരെയും കൊതിപ്പിക്കുന്ന ഈ ഒരേക്കർ സ്ഥലത്തിന് അന്ന് തൊട്ട് ഇന്ന് വരെ നൂറുകണക്കിനാളുകാണ് അഡ്വാൻസുമായി വന്നത്. അവർക്കാർക്കും നൽകാതെ ഇത്രയും കാലം ഇത് കാത്ത് വെച്ചത് ഏറ്റവും അർഹരായവർക്ക് ഇത് നൽകാൻ വേണ്ടിയായിരിക്കും എന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്.

എല്ലാ സൗകര്യങ്ങളും ദൈവം അനുഗ്രഹിച്ച് ഇപ്പോൾ എനിക്കുണ്ട്. എന്റെ ചുറ്റിനും സർവ്വവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങളുടെ കണ്ണീരുമുണ്ട്. ഈ കാഴ്ചകൾക്കിടയിൽ എങ്ങനെയാണ് അടുത്ത കാലത്തൊന്നും ഒന്നിനും ഉപയോഗിക്കാത്ത ഈ സ്ഥലവും സ്വന്തമാക്കി സ്വസ്ഥമായി കിടന്നുറങ്ങുക എന്ന ചിന്തയാണ് തന്നെ ഇത് നൽകാൻ പ്രേരിപ്പിച്ചതെന്ന് ഡോ മനോജ് പറയുന്നു. ഈ സ്ഥലത്ത് സർക്കാറും സന്നദ്ധ സംഘടനകളും ചേർന്ന് 13 വീടുകൾ നിർമ്മിച്ച് ചക്കിട്ടപ്പാറയിലെയും മരുതോങ്കരയിലെും അർഹരായ കുടുംബങ്ങൾക്ക് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP