Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാൻ വകുപ്പു മന്ത്രി പൈപ്പു തുറന്നപ്പോൾ വന്നത് കാറ്റു മാത്രം; വെള്ളം കുടിച്ചത് ഉദ്യോഗസ്ഥർ; ചമ്മലോടെ പഞ്ചായത്തു പ്രസിഡന്റ് മുങ്ങി: സിനിമാ തമാശകളെയും വെല്ലുന്ന കോമഡിയുമായി ഒരു ഉദ്ഘാടന ചടങ്ങ്

കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാൻ വകുപ്പു മന്ത്രി പൈപ്പു തുറന്നപ്പോൾ വന്നത് കാറ്റു മാത്രം; വെള്ളം കുടിച്ചത് ഉദ്യോഗസ്ഥർ; ചമ്മലോടെ പഞ്ചായത്തു പ്രസിഡന്റ് മുങ്ങി: സിനിമാ തമാശകളെയും വെല്ലുന്ന കോമഡിയുമായി ഒരു ഉദ്ഘാടന ചടങ്ങ്

വൈക്കം: ഇതാ, സിനിമാത്തമാശകളെയും വെല്ലുന്ന ഒരു കോമഡി രംഗം. കഥാപാത്രങ്ങൾ നമ്മുടെ നാട്ടിലെ പ്രമുഖർ തന്നെ. നടന്നത് കോട്ടയം വൈക്കത്ത്.

കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് വേദി. ഉദ്ഘാടകൻ വകുപ്പു മന്ത്രി പി ജെ ജോസഫും. നേരത്തെ തന്നെ പ്രദേശത്ത് എത്തിയ മാദ്ധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും സ്റ്റാർട്ട് പറയഗുമ്പോൾ പൈപ്പ് തുറക്കുക, ഒരു കുടം വെള്ളമെടുക്കുക, പഞ്ചായത്തു പ്രസിഡന്റിനു കൈമാറുക. സംഗതി കഴിഞ്ഞു.

എന്നാൽ സംഭവിച്ചതു നേരെ മറിച്ചാണ്. സ്വന്തം വകുപ്പിന്റെ വകയായി കനത്ത നാണക്കേടാണ് മന്ത്രിക്കുണ്ടായത്. ടാപ്പും കുടവും മന്ത്രിയും പഞ്ചായത്തു പ്രസിഡന്റുമെല്ലാം റെഡിയായിരുന്നു. പക്ഷേ, ടാപ്പ് തുറന്നപ്പോൾ വന്നതോ കാറ്റു മാത്രം. എന്തോ ഒരു ശബ്ദവും ഒപ്പം.

മന്ത്രിയുടെയും ചുറ്റും കൂടിയവരുമെല്ലാം അന്തംവിട്ടു നിൽക്കവെ പഠിച്ച പണി പതിനെട്ടും നോക്കി ഉദ്യോഗസ്ഥർ. എന്നിട്ടും രക്ഷയില്ല. വെള്ളം വരാത്ത ടാപ്പ് ഇണങ്ങുന്ന മട്ടില്ല. സ്വന്തം പണി തന്നെ വെള്ളത്തിലാകുമോ എന്ന അവസ്ഥയിലായി മന്ത്രിയുടെ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർ.

ഒടുവിൽ, ഉദ്ഘാടന സമ്മേളനത്തിനു പോകാമെന്നായി മന്ത്രി. സമ്മേളനം കഴിഞ്ഞ് തിരികെയെത്തുമ്പോഴേക്കും ടാപ്പിൽ വെള്ളം വന്നിരിക്കണമെന്ന് വേദിയിൽ മന്ത്രി മുന്നറിയിപ്പും നൽകി. 'ആ ചെറിയേ സ്പാനർ ഇങ്ങെടുത്തേ' എന്ന മട്ടിൽ ഉദ്യോഗസ്ഥർ നെട്ടോട്ടമോടി. പണി പാളരുതല്ലോ.

തന്നെ നാണം കെടുത്തിയ പൈപ്പിനരികിൽ സമ്മേളനം കഴിഞ്ഞ് മന്ത്രി വീണ്ടും എത്തി. എന്തായാലും ഇത്തവണ ആശ്വാസമായത് ഉദ്യോഗസ്ഥർക്കാണ്. ആദ്യശ്രമത്തിൽ തന്നെ വെള്ളമെത്തി. എന്നാൽ, വെള്ളം വാങ്ങാൻ പ്രസിഡന്റ് എത്തിയില്ല. മുമ്പുണ്ടായ ചമ്മൽ കാരണമാകും അദ്ദേഹം മുങ്ങിയതെന്നാണു നാട്ടുകാരിൽ ചിലർ പറയുന്നത്. പകരം ഒരു നാട്ടുകാരൻ വെള്ളം വാങ്ങി. ഒന്നു ചമ്മിയെങ്കിലും വെള്ളം എത്തിയ സന്തോഷത്തിൽ മന്ത്രി മടങ്ങുകയും ചെയ്തു.

എന്തായാലും ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വച്ചൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ചുളുവിൽ ഒരു കോമഡി സീൻ കാണാനായി. പുതിയ രീതിയിലുള്ള ഉദ്ഘാടനം ഇനിയും ആവർത്തിക്കുമോ എന്നാണ് നാട്ടുകാരിപ്പോൾ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP