Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിയാന റോഡ് മുറിച്ച് കടക്കുന്നത് കണ്ട് ജീപ്പ് നിർത്തി; കുട്ടിയെ അപകടപ്പെടുത്താനെന്ന് കരുതി കൊമ്പന്റെ ആക്രമണം; മാമലക്കണ്ടത്ത് ആന കുത്തി മറിച്ച ജീപ്പിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുട്ടിയാന റോഡ് മുറിച്ച് കടക്കുന്നത് കണ്ട് ജീപ്പ് നിർത്തി; കുട്ടിയെ അപകടപ്പെടുത്താനെന്ന് കരുതി കൊമ്പന്റെ ആക്രമണം; മാമലക്കണ്ടത്ത് ആന കുത്തി മറിച്ച ജീപ്പിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :കുട്ടിയാന റോഡ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ജീപ്പിന് നേരെ കൊമ്പന്റെ ആക്രമണം .ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി മാമലക്കണ്ടത്തായിരുന്നു സംഭവം .ആറാം മൈൽ- മാമലക്കണ്ടം റോഡ് നിർമ്മാണ ജോലിയുടെ സൂപ്പർവൈസറായ ഷൈജനാണ് ആനയുടെ ആക്രമണത്തിനിരയായത്.

ബുധനാഴ്ച രാത്രി പണിക്കാരെ വിട്ട് ജീപ്പിൽ വീട്ടിലേക്ക് മടങ്ങവെ കുട്ടിയാന റോഡിന് കുറുകെ ഓടുന്നത് കണ്ടു.ഇത് കണ്ട് ഷാജൻ ജീപ്പ് പതിയെയാക്കി.ഈ സമയത്ത് കുട്ടിയാനയ്ക്ക് പിന്നാലെയുണ്ടായിരുന്ന കൊമ്പൻ ജീപ്പിനടുത്തേക്ക് പാഞ്ഞെത്തി.ജീപ്പിൽ നിന്നിറങ്ങിയാൽ ആന കൊല്ലുമെന്ന സംശയത്താൽ ഷാജൻ ഡ്രൈവിങ് സീറ്റിൽ തന്നെ ഇരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ആന ജീപ്പ് റോഡിൽ നിന്നും താഴേയ്ക്ക് മറിച്ചിട്ടു.മറിയുന്നതിനിടെ ജീപ്പിനിടയിൽ പ്പെടാതിരുന്നതിനാലാണ് ഷാജൻ രക്ഷപെട്ടത് .ജീപ്പ് പൂർണമായും തകർന്നു. കാട്ടാനശല്യം രൂക്ഷമായ മാമലക്കണ്ടം പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.കാട്ടാന ശല്യം വർദ്ധിച്ചതോ വീടിന് പുറത്തിറങ്ങാനാകാതെ വിഷമിക്കുകയാണ് നാട്ടുകാർ. വീടുകളും കൃഷിയും നശിപ്പിക്കുമ്പോഴും അധികാരികൾക്ക് യാതൊരു കുലുക്കവും ഇല്ല. കഴിഞ്ഞ ദിവസം കൃഷി ഇടത്തിൽ ആനചരിഞ്ഞിരുന്നു.

ഫെൻസിങ് സ്ഥാപിക്കുന്നതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ കഴിഞ്ഞ മാർച്ചിൽ കുട്ടംബുഴ പഞ്ചായത്ത് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലേക്ക് കൈമാറി എന്ന് പഞ്ചായത്ത് അധികാരികൾ പറയുമ്പോൾ ആദിവാസി ഊര് ഉൾപ്പെടുന്ന പന്തപ്ര, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി തുടങ്ങിയ മേഖലകളിൽ ഇതുവരെ ഫൈൻസിങ് ഇടുന്നതിന് ടെണ്ടർ പോലും വിളിച്ചിട്ടില്ല .അടിയന്തിരമായി ഫെൻസിങ് സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ അരുൺ ചന്ദ്രൻ ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP