Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലാസ്റ്റിക്കിൽ തീർത്ത ഡ്രൈവിങ് ലൈസൻസ് 'സ്വപ്‌നമായി' തന്നെ നിൽക്കുമോ ? ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് പ്ലാസ്റ്റിക്ക് ലൈസൻസ് കാർഡ് വിതരണം നിലച്ചിട്ട് രണ്ടു മാസം; ഏജൻസിയുടെ കാലാവധി അവസാനിച്ച് ഏറെ നാളായിട്ടും തുടർനടപടിയില്ല

പ്ലാസ്റ്റിക്കിൽ തീർത്ത ഡ്രൈവിങ് ലൈസൻസ് 'സ്വപ്‌നമായി' തന്നെ നിൽക്കുമോ ? ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് പ്ലാസ്റ്റിക്ക് ലൈസൻസ് കാർഡ് വിതരണം നിലച്ചിട്ട് രണ്ടു മാസം; ഏജൻസിയുടെ കാലാവധി അവസാനിച്ച് ഏറെ നാളായിട്ടും തുടർനടപടിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്ലാസ്റ്റിക്ക് ഡ്രൈവിങ് ലൈസൻസ് എന്നത് പുതുതായി ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് വെറും സ്വപ്‌നമായി മാറുമോ എന്നാണ് ഇപ്പോൾ ഏവരുടേയും ആശങ്ക. കഴിഞ്ഞ രണ്ടു മാസമായി പ്ലാസ്റ്റിക്ക് ഡ്രൈവിങ് ലൈസൻസ് വിതരണം നിലച്ചിട്ടും ഇതുവരെ തുടർനടപടികളായിട്ടില്ല. ലൈസൻസ് വിതരണം നടത്തി വന്ന ഏജൻസിയുടെ കാലാവധി രണ്ടു മാസം മുമ്പാണ് അവസാനിച്ചത്. ഇത് ഇതുവരെയായും പുതുക്കി നൽകാനോ മറ്റ് ഏജൻസിയെ ഏൽപ്പിക്കാനോ അധികൃതർ തയാറായിട്ടില്ല.

ലൈസൻസ് അടക്കമുള്ള കാര്യങ്ങൾ സുഗമമായി നടക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അടക്കം അവതരിപ്പിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഗതാഗതവകുപ്പ് വാഹൻ, സാരഥി എന്നീ പേരുകളിൽ രണ്ട് സോഫ്റ്റ്‌വേറുകളാണ് ഏർപ്പെടുത്തിയത്. ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾക്കാണ് സാരഥി. ഡ്രൈവിങ് ലൈസൻസ് സ്മാർട്ട്കാർഡായി ലഭിക്കാൻ 250 രൂപയാണ് നൽകേണ്ടത്. എന്നാൽ, സംസ്ഥാനത്ത് ഇതുവരെ സ്മാർട്ട് കാർഡ് നൽകാൻ മോട്ടോർവാഹന വകുപ്പിന് സാധിച്ചിട്ടില്ല. പകരം പ്ലാസ്റ്റിക് പോളികാർബണേറ്റഡ് കാർഡാണ് നൽകുന്നത്.

പ്രാരംഭപദ്ധതി എന്ന നിലയ്ക്ക് ഒരു പോയന്റിൽനിന്ന് പ്ലാസ്റ്റിക് കാർഡുകൾ നൽകിയിരുന്നു. കാർഡ് വിതരണം ചെയ്യുന്നതിനായി സഹകരണ സ്ഥാപനത്തെയാണ് ഇതിനായി മോട്ടോർവാഹന വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്. ഇവരുടെ കാലാവധി നീട്ടാൻ മോട്ടോർവാഹന വകുപ്പ് ശ്രമിച്ചെങ്കിലും ധനവകുപ്പ് എതിർത്തു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പാസാവുന്നവർക്ക് താത്കാലിക ലൈസൻസ് പേപ്പറിൽ പ്രിന്റ് എടുത്ത് നൽകുകയാണ്.

സോഫ്റ്റ്‌വെയർ കാലതാമസം കാരണം താത്കാലിക ലൈസൻസ് നൽകാനും കാലതാമസം നേരിടുന്നുണ്ട്. രണ്ടുമാസത്തിനിടെ ഡ്രൈവിങ് ടെസ്റ്റ് പാസായ പതിനായിരക്കണക്കിന് ആളുകളാണ് ലൈസൻസ് കിട്ടാതെ പ്രയാസപ്പെടുന്നത്. സംസ്ഥാനത്ത് സ്മാർട്ട് കാർഡിൽ ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള നടപടി നീളുമ്പോൾ കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ ഇത് നിലവിൽവന്നിട്ട് മാസങ്ങളായി.

പ്ലാസ്റ്റിക് ഡ്രൈവിങ് ലൈസൻസ് കാർഡ് നൽകിവരുന്നത് രണ്ടുമാസമായി നിലച്ചിരിക്കുകയാണ്. ഇതിനുള്ള ഏജൻസിയെ ചുമതലപ്പെടുത്താനുള്ള ടെൻഡർ നടപടികൾ നീളുന്നതാണ് കാരണം. ടെൻഡറിൽ പങ്കെടുത്ത ചില കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലൈസൻസ് നൽകുന്നത് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാവുമെന്ന് ജോയന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP