Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ മൊബൈൽ ഫോണിൽ സംസാരിച്ചു ബൈക്കിൽ പറന്നു; ലൈസൻസ് റദ്ദാക്കി എംവിഎ

ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ മൊബൈൽ ഫോണിൽ സംസാരിച്ചു ബൈക്കിൽ പറന്നു; ലൈസൻസ് റദ്ദാക്കി എംവിഎ

സ്വന്തം ലേഖകൻ

കാസർകോട്: ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു ബൈക്കിൽ കുതിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കി. വിദ്യാനഗർ പാറക്കട്ടയിലെ ഡ്രൈവിങ് പരീക്ഷാ ഗ്രൗണ്ടിൽ 'എച്ചും എട്ടും' എടുത്ത്, റോഡ് ടെസ്റ്റും കഴിഞ്ഞ ഉടനെയാണു പത്തൊൻപതുകാരൻ അബൂബക്കറിന് 'എട്ടിന്റെ' പണി കിട്ടിയത്.

ലൈസൻസ് അനുവദിച്ചതറിഞ്ഞു സന്തോഷത്താൽ മതിമറന്ന്, ഫോൺ ചെവിയോടു ചേർത്ത് ഒരു ഭാഗം ചരിഞ്ഞു ബൈക്ക് ഓടിക്കുന്നതു മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.കെ.ദിനേശ്കുമാർ, റജി കുര്യാക്കോസ് എന്നിവർ കണ്ടു കൊണ്ടു നിൽക്കുകയായിരുന്നു. കൈയിൽ കിട്ടുമായിരുന്ന ഡ്രൈവിങ് ലൈസൻസ് അങ്ങനെ നിമിഷങ്ങൾക്കകം പറന്നകന്നു. ഇനി 6 മാസത്തിനു ശേഷമേ കിട്ടൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP