Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഞ്ചാവ് കൃഷിക്കാരെ പിടിക്കാൻ ഡ്രോൺ വരവായ്; ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ എക്‌സൈസിന്റെ ന്യൂജൻ വേട്ടയ്ക്ക് തുടക്കം

കഞ്ചാവ് കൃഷിക്കാരെ പിടിക്കാൻ ഡ്രോൺ വരവായ്; ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ എക്‌സൈസിന്റെ ന്യൂജൻ വേട്ടയ്ക്ക് തുടക്കം

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: എക്‌സൈസ് ഡിപ്പാർട്ടുമെന്റ് ഇടുക്കി ഡിവിഷനിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായുള്ള വിപുലമായ പരിശോധനകൾക്ക് തുടക്കം കുറിച്ചു. വിദൂരമലയോര പ്രദേശങ്ങളിൽ എവിടെയെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് ആധുനിക സംവിധാനമായ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് തുടക്കം കുറിച്ചത്. കഞ്ചാവ് കൃഷിയിലൂടെ കുപ്രസിദ്ധിയാർജിച്ച കമ്പക്കല്ല്, കടവരി ,ചിലന്തിയാർ മേഖലകളിലാണ് എക്‌സൈസ് കമ്മീഷണർ  .ഋഷിരാജ് സിംഗിന്റെ നിർദ്ദേശപ്രകാരം മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ .പി.കെ .മനോഹരന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ജി.പ്രദീപ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജി.വിജയകുമാർ, സുദീപ് കുമാർ, സദയകുമാർ തുടങ്ങിയവരും കടവരി കുറിഞ്ഞി മല സാങ്ച്വറിയിലെ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റ്റി.പി.ഹരിദാസ് മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസ്, നാർകോട്ടിക് സ്‌ക്വാഡ് അടിമാലിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരും വട്ടവട ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരം ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധനകൾ എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത്.. വിവിധ മേഖലകളിലായി നാലു മണിക്കൂറോളം വനപ്രദേശങ്ങളിൽ പരിശോധന നടത്തി ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP