Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിടിവീഴുമെന്നാകുമ്പോൾ ജീവനും കൊണ്ടോടുന്നത് പഴയ കഥ; അറസ്റ്റിലാകുമ്പോൾ അന്വേഷണ സംഘത്തിനപ്പാടെ വിലപറഞ്ഞ് ലഹരി മാഫിയ; മാക്‌സ് ജെല്ലി എക്‌സറ്റസിയുമായി ആലുവയിൽ പിടിയിലായ സവാദ് ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ; പണമെത്തിക്കാൻ വേണ്ടത് വെറും മൂന്നു മണിക്കൂർ; പിന്നിലുള്ളത് ഉന്നതരെന്നും കേസിൽ നിന്നും രക്ഷപെടുമെന്നും 'കാലിക്കറ്റ് ഗുഡ്‌സ്മാൻ' എക്‌സൈസ് സംഘത്തിനോട്

പിടിവീഴുമെന്നാകുമ്പോൾ ജീവനും കൊണ്ടോടുന്നത് പഴയ കഥ; അറസ്റ്റിലാകുമ്പോൾ അന്വേഷണ സംഘത്തിനപ്പാടെ വിലപറഞ്ഞ് ലഹരി മാഫിയ; മാക്‌സ് ജെല്ലി എക്‌സറ്റസിയുമായി ആലുവയിൽ പിടിയിലായ സവാദ് ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ; പണമെത്തിക്കാൻ വേണ്ടത് വെറും മൂന്നു മണിക്കൂർ; പിന്നിലുള്ളത് ഉന്നതരെന്നും കേസിൽ നിന്നും രക്ഷപെടുമെന്നും 'കാലിക്കറ്റ് ഗുഡ്‌സ്മാൻ' എക്‌സൈസ് സംഘത്തിനോട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിടി വിഴുമ്പോൾ ലഹരിമാഫിയ വാഗ്ദാനം ചെയ്യുന്നത് ലക്ഷങ്ങളാണെന്ന വെളിപ്പെടുത്തലുമായി എക്‌സൈസ്. ആലുവ റെയിൽവെ സ്റ്റേഷനിൽ എംഡിഎംഎയുമായി പിടിയിലായ കോഴിക്കോട് സ്വദേശി സവാദ് ഉദ്യോഗസ്ഥർക്ക് ഓഫർ ചെയ്തത് മൂന്നു മണിക്കൂറിനുള്ളിൽ 20 ലക്ഷം രൂപ എത്തിച്ചുകൊള്ളാം എന്നാണ്. തന്റെ പിന്നിലുള്ളത് വൻ ശക്തികളാണെന്നും കേസെടുത്താലും രക്ഷപെട്ട് പോകുമെന്നും അയാൾ ഉദ്യോഗസ്ഥരെ ഉപദേശിക്കുകയും ചെയ്തു.

എംഡിഎംഎയുമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നേരിട്ടെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സവാദ്. മാക്സ് ജെല്ലി എക്സ്റ്റസി എന്ന എംഡിഎംഎയുടെ ഏറ്റവും വിലപിടിപ്പുള്ള ഇനം മയക്കുമരുന്നാണ് സവാദിൽ നിന്ന് പിടികൂടിയത്. ഈ ഇനത്തിൽപ്പെട്ട 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെക്കുന്നത് 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണെന്നിരിക്കെ ഇയാളിൽ നിന്നും പിടിച്ചെടുത്തത് 50 ഗ്രാമാണ്. ഏതാണ്ട് നൂറ് കിലോ കഞ്ചാവ് കൈവശംവെക്കുന്നതിന് തുല്യമാണിത്.

എക്‌സൈസ് സംഘം പിടികൂടുമ്പോഴും ഇയാൾക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കേസെടുക്കാതിരുന്നാൽ ഉടൻതന്നെ 20 ലക്ഷം നൽകാമെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. കേസെടുത്താലും താൻ നിസാരമായി രക്ഷപ്പെടുമെന്നും പ്രതി പറഞ്ഞു. മുമ്പൊരിക്കൽ കഞ്ചാവ് കേസിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആത്മവിശ്വാസവും പ്രതിക്കുണ്ട്. ഇത്തരം സംഘങ്ങളുടെ വ്യാപ്തിയും സ്വാധീനവുമെല്ലാം വെച്ച് നോക്കുമ്പോൾ ഇത്രയും തുകയൊക്കെ എത്തിക്കുക എന്നത് അവരെ സംബന്ധിച്ച് അത്രവലിയ കാര്യമൊന്നുമല്ല.

കുപ്രസിദ്ധ മെക്സിക്കൻ ഡ്രഗ് മാഫിയ തലവനായ ജ്വാക്വിൻ ഗുസ്മാന്റെ പേരിലാണ്, പിടിയിലായ സവാദ് മയക്കുമരുന്ന് സംഘത്തിൽ അറിയപ്പെട്ടിരുന്നത്. ഒരാഴ്ച മുമ്പ് എംഡിഎംഎ പിൽസും, എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടിയിലായ യുവാക്കളിൽ നിന്നാണ് കേരളത്തിലെ ഗുസ്മാനെ കുറിച്ച് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന് വിവരം ലഭിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള എംഡിഎംഎയുടെ ഡീലർ 'കാലിക്കറ്റ് ഗുസ്മാനാ'ണെന്ന വിവരമാണ് ഇവർ നൽകിയിരുന്നത്. ഈ ലീഡ് പിന്തുടർന്നുള്ള അന്വേഷണമാണ് എക്സൈസിനെ സവാദിലേക്ക് എത്തിച്ചത്

നഗരത്തിലെ നിശാപാർട്ടികൾക്ക് ലഹരി പകരാനായാണ് സവാദ് ലഹരി എത്തിച്ചത്. ഇയാൾ ഏറെ നാളായി ആലുവ, കോതമംഗലം ഭാഗങ്ങളിൽ സ്ഥിരമായി ഇടപാട് നടത്താറുണ്ട്. കഞ്ചാവ് പോലുള്ള കൺട്രി ഡ്രഗുകൾ വിൽക്കുന്നത് കൺട്രി ഫെല്ലോസ് മാത്രമാണെന്നും താൻ വർഷങ്ങളായി സിന്തറ്റിക് ഡ്രഗുകൾ മാത്രമാണ് വിൽക്കുന്നതെന്നും ഇയാൾ പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലിനോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന് ബിസിനസിലേക്ക് തിരിഞ്ഞത്.

എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ, പി.എക്സ്.റൂബൻ, സിദ്ധാർത്ഥകുമാർ, രതീഷ്, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിലെ ലഹരി വിപണി കള്ളിൽ നിന്നും കഞ്ചാവിൽ നിന്നുമെല്ലാം ഒരുപാട് വളർന്നെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പിടിവീഴുമെന്നാകുമ്പോൾ ഓടിപ്പോകുന്ന തരം ലഹരിമാഫിയ അല്ല, പിടിക്കപ്പെട്ടാൽ അന്വേഷണ സംഘത്തിനപ്പാടെ വിലപറയാനുള്ള ശേഷിയും ലഹരിമാഫിയ കൈവരിച്ചുകഴിഞ്ഞു. ലഹരി മാഫിയ സംഘത്തിന്റെ ഇടപാടുകൾ സമൂഹ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചാണ് എന്ന വിവരവും അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഉൾപ്പെടെയുള്ളവർ ഇതിൽ കണ്ണികളാണെന്നും അന്ന് പിടിയിലായവർ മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP