Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തുന്ന വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്; കണ്ണൂരിൽ രണ്ടുപേർ പിടിയിലായത് രഹസ്യവിവരത്തെ തുടർന്ന്

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തുന്ന വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്; കണ്ണൂരിൽ രണ്ടുപേർ പിടിയിലായത് രഹസ്യവിവരത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആറരക്കിലോ കഞ്ചാവുമായി പിടിയിലായ രണ്ടു പേർ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെന്ന് പൊലീസ്. കണ്ണൂർ മയ്യിൽ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവർ പിടിയിലായത്. കഞ്ചാവ് നിറച്ച ബാഗുകളുമായാണ് ഇരുവരേയും പിടികൂടിയത്.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കാരിയർമാരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി. രഹസ്യ വിവരത്തെത്തുടർന്ന് എസ്‌പിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും മയ്യിൽ പൊലീസും ചേർന്നാണ് രണ്ട് പേരെയും പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP