Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നം വച്ചത് സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ; വിൽപ്പനയ്‌ക്കെത്തിക്കുന്നത് സമീപത്തുള്ള കടകളിൽ; ആഴ്ചയിൽ മൂന്നാം വട്ടവും വടകരയിൽ വൻ ലഹരിവേട്ട; യുപി സ്വദേശിയിൽ നിന്ന് പിടികൂടിയത് 100 കിലോ ലഹരി ഉത്പന്നങ്ങൾ

ഉന്നം വച്ചത് സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ; വിൽപ്പനയ്‌ക്കെത്തിക്കുന്നത് സമീപത്തുള്ള കടകളിൽ; ആഴ്ചയിൽ മൂന്നാം വട്ടവും വടകരയിൽ വൻ ലഹരിവേട്ട; യുപി സ്വദേശിയിൽ നിന്ന് പിടികൂടിയത് 100 കിലോ ലഹരി ഉത്പന്നങ്ങൾ

ജാസിം മൊയ്‌ദീൻ

 വടകര:  വടകരയിൽ വീണ്ടും ലഹരി വേട്ട. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് വടകരയിൽ വിവിധ ലഹരി ഉത്പന്നങ്ങളുമായി ആളുകൾ പിടിയിലാകുന്നത്. ഇത്തവണ പിടിയാലിയിരിക്കുന്നത് യുപി സ്വദേശിയായ മോനു യാദവ് എന്ന ഇരുപതുകാരനാണ്. ഈ ആഴ്ചയിൽ തന്നെ തുർച്ചയായി രണ്ട് തവണ കഞ്ചാവുമായി മലപ്പുറം സ്വദേശിയെയും തൃശ്ശൂർ സ്വദേശിയെയും ആന്റിനാർക്കോട്ടിക് സെൽ പിടികൂടിയിരുന്നു. അതിന് ശേഷം മേഖലയിൽ പരിശോധന ശകതമാക്കിയിരുന്നു. ഇന്ന് വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ആന്റിനാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് യുപി ബിനാഫ ജില്ലയിലെ ബരാജു മകൻ മോനുയാദവിനെ പിടികൂടിയത്.

ഡിവൈഎസ്‌പി ആർ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പ്രത്യേക പരിശോധന നടത്തിയത്. പ്രതിയിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 112 ഡബ്ബകളിലായി സൂക്ഷിച്ച പുകയില പൊടികളും, 42 കിലോ ചെറിയ പാക്കറ്റുകളും, 215 വലിയ പാക്കറ്റുകളും പുകിയില ഉത്പന്നങ്ങളുമാണ് പ്രതിയിൽ നിന്ന് പിടികൂടിയത്. കേരളത്തിൽ നിരോധിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത് മുഴുവൻ. കടകളിൽ രഹസ്യമായി ഇത്തരം ഉത്പന്നങ്ങൾ ഇപ്പോഴും വിൽക്കുന്നുണ്ടെന്നും അത്തരം കടകൾക്ക് വിതരണം ചെയ്യാനാണ് ഇവയെത്തിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ഈ ഉത്പന്നങ്ങൾ രഹസ്യമായി വിൽക്കുന്ന കടകളെ കുറിച്ച് വ്യക്തമായി സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപത്തുള്ള കടകളാണ് ഇവയിലേറെയുമെന്നാണ് വിവരം. വിദ്യാലയങ്ങൾക്ക് നൂറ് മീറ്റർ അകലത്തിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമം കാറ്റിൽപറത്തിയാണ് ഈ കടകളിലൊക്കെ നിരോധിച്ചതും അല്ലാത്തതുമായ ലഹരി വസ്തുക്കൾ വിൽക്കുന്നത്. നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളും പറഞ്ഞത് തങ്ങൾ ലഹരിഉത്പന്നങ്ങൾ എത്തിച്ചത് വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു എന്നാണ്. ഇന്ന് പിടികൂടിയ മോനുയാദവും എത്തിയത് വിദ്യാർത്ഥികളെ ലക്ഷ്യംവച്ചാണ്. അതുകൊണ്ട് സ്‌കൂളുകളടക്കമുള്ള മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കനത്ത ജാഗ്രതാ നിർദ്ദേശം നൽകാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പ്രതിയെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടയാളും യുപി സ്വദേശിയാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP