Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ചു വണ്ടി എടുക്കാനെത്തിയ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി; പ്രതിഷേധവുമായി ജീവനക്കാർ എത്തിയതോടെ സംഘർഷം മൂർച്ഛിച്ചു; കിഴക്കേകോട്ടയിൽ വൻ ഗതാഗതക്കുരുക്ക്

മദ്യപിച്ചു വണ്ടി എടുക്കാനെത്തിയ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി; പ്രതിഷേധവുമായി ജീവനക്കാർ എത്തിയതോടെ സംഘർഷം മൂർച്ഛിച്ചു; കിഴക്കേകോട്ടയിൽ വൻ ഗതാഗതക്കുരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപിച്ച് വണ്ടിയോടിക്കാൻ വന്ന കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. തുടർന്ന് പ്രതിഷേധവുമായി ജീവനക്കാരെത്തി ബസുകൾ സ്റ്റേഷനിൽ പിടിച്ചിട്ടതോടെ കിഴക്കേകോട്ടയിൽ വൻ ഗതാഗതക്കുരുക്ക്.

ഇന്നു വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഫോർട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ പിടിയിലായത്. ഇയാളെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.

ഇതോടെ, സ്വകാര്യ ബസ് ജീവനക്കാരും പ്രതിഷേധവുമായെത്തി. തങ്ങളിലാരെങ്കിലുമായിരുന്നു ഇത്തരത്തിൽ മദ്യപിച്ചെത്തിയത് എങ്കിൽ എന്തായിരിക്കും പ്രതികരണം എന്നു പറഞ്ഞാണ് സ്വകാര്യ ജീവനക്കാർ പ്രതിഷേധമുയർത്തിയത്.

കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവച്ചതിനെത്തുടർന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ, കെഎസ്ആർടിസി - സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും പൊലീസും തമ്മിലുണ്ടായ വാഗ്വാദം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP