Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം കുമരകത്ത് കള്ളടിച്ച് ഫിറ്റായ കുരങ്ങന്റെ ശല്യം! പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ; വാഴക്കുലകൾ പുറത്ത് തൂക്കാൻ കഴിയാതെ കച്ചവടക്കാർ; കള്ളുകുടിയനായ കുരങ്ങൻ കാണിച്ചുകൂട്ടുന്നത് കേട്ടാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും

കോട്ടയം കുമരകത്ത് കള്ളടിച്ച് ഫിറ്റായ കുരങ്ങന്റെ ശല്യം! പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ; വാഴക്കുലകൾ പുറത്ത് തൂക്കാൻ കഴിയാതെ കച്ചവടക്കാർ; കള്ളുകുടിയനായ കുരങ്ങൻ കാണിച്ചുകൂട്ടുന്നത് കേട്ടാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും

കോട്ടയം: കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങൻ കുമരകം ഗ്രാമവാസികൾക്ക് തലവേദയാകുന്നു. കുമരകം ബോട്ട് ജെട്ടി ഭാഗത്ത് കറങ്ങിനടക്കുന്ന കുടിയനായ കുരങ്ങനാണ് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം മുൻപാണ് കുരങ്ങൻ ബോട്ട് ജെട്ടി ഭാഗത്തെത്തിയത്.

മനുഷ്യൻ കള്ളുകുടിച്ച് വഴിയോരങ്ങളിലും വീടുകളിലും പ്രശ്നം ഉണ്ടാക്കുന്നത് നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇവിടെ കള്ളടച്ച് പൂസായത് ഒരു കുരങ്ങനാണ്. കുമരകത്താണ് കള്ളടിച്ച് കുരങ്ങൻ നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്. ഈ കുരങ്ങൻ നാട്ടിൽ എത്തിയിട്ട് നാളുകളേറെയായെന്ന് നാട്ടുകാർ പറയുന്നു. കുമരകത്തെ കള്ളിന്റെ ലഹരി അറിഞ്ഞിട്ടാണ് കുരങ്ങൻ ഇവിടം വിട്ടു പോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രദേശത്തെ തെങ്ങുകളിൽ കയറി കുടം പൊക്കി കള്ളു കുടിക്കുന്നതാണ് കുരങ്ങന്റെ പ്രധാന വിനോദം. കള്ളു കുടി കഴിഞ്ഞാൽ സമീപത്തെ കടകളിൽ കയറി പഴം തിന്നുകയും ചെയ്യും. ഇതോടെ പഴക്കുല കടക്കാർക്ക് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയായി. വെള്ളമടിയും പഴം തീറ്റയും കഴിഞ്ഞാൽ കരിക്കു പറിക്കാനായി നേരെ തെങ്ങിലേക്കാണ്. കരിക്കു പറിക്കും, ഇതു പൊളിക്കാൻ കഴിയാതെ വന്നാൽ താഴേക്കിടും. കുമരകം ബോട്ടു ജെട്ടി ഭാഗത്താണ് കുരങ്ങിന്റെ ശല്യം രൂക്ഷമായത്.

വാനരശല്യം കാരണം ബോട്ട് ജെട്ടി ഭാഗത്തെ കടക്കാർ വാഴക്കുലകൾ പുറത്തുതൂക്കാറില്ല. ഒരു മാസം മുൻപ് കുമരകം ഭാഗത്തെത്തിയ കുരങ്ങൻ കള്ളിന്റെ ലഹരിയറിഞ്ഞതോടെ ഇവിടം വിട്ട് പോകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ, ഈ ഭാഗത്തെത്തിയിരുന്ന മറ്റൊരു കുരങ്ങനെ വനംവകുപ്പ് ജീവനക്കാർ കെണിവെച്ച് പിടികൂടിയിരുന്നു. കള്ളു കുടിയനായ കുരങ്ങനെ കൂടി ഇത്തരത്തിൽ പിടികൂടി ശല്യം ഒഴിവാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP