Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ടെണ്ണലിനോടനുബന്ധിച്ച് മദ്യപന്മാർക്ക് പണി; നാളെ വൈകിട്ട് ആറു മണിമുതൽ വോട്ടെണ്ണൽ കഴിയുന്നതു വരെ ബിവറേജസ്, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും; പരിശോധന ശക്തമാക്കി എക്‌സൈസും

വോട്ടെണ്ണലിനോടനുബന്ധിച്ച് മദ്യപന്മാർക്ക് പണി; നാളെ വൈകിട്ട് ആറു മണിമുതൽ വോട്ടെണ്ണൽ കഴിയുന്നതു വരെ ബിവറേജസ്, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും; പരിശോധന ശക്തമാക്കി എക്‌സൈസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു ദിവസം മദ്യവിൽപ്പന നിരോധിച്ചു. നാളെ വൈകിട്ട് ആറ് മണിമുതൽ വോട്ടെണ്ണൽ ദിനമായ 23ന് വൈകിട്ട് വരെയാണ് നിരോധനം.

വോട്ടെണ്ണൽ പൂർത്തിയായ ശേഷമായിരിക്കും മദ്യശാലകൾ വീണ്ടും തുറക്കുക. ബിവറേജസ്, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്. ഇതിന്റെ ഭാഗമായി എക്‌സൈസ് വിഭാഗം പ്രത്യേക പരിശോധന നടത്തും.

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലുമായി വിന്യസിക്കുക. ഇവരിൽ 111 ഡിവൈഎസ്‌പിമാരും 395 ഇൻസ്‌പെക്ടർമാരും 2632 എസ്‌ഐഎഎസ്‌ഐമാരും ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയിൽ നിന്ന് 1344 ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിനുണ്ടാകും.

എല്ലാ ജില്ലകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ അധികമായി സുരക്ഷ ഏർപ്പെടുത്തും. ഏത് മേഖലയിലും പൊലീസിന് അടിയന്തരമായി എത്തിച്ചേരാൻ കൂടുതൽ വാഹനസൗകര്യം സജ്ജമാക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP