Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറത്തുകാരൻ റാഷിദ് അസ്ലമിന്റെ വിവാഹ ചടങ്ങിൽ അതിഥിയായി ദുബായ് കിരീടവകാശിയും; വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്; വിവാഹം വാർത്തയാക്കി അറബ് മാധ്യമങ്ങളും

മലപ്പുറത്തുകാരൻ റാഷിദ് അസ്ലമിന്റെ വിവാഹ ചടങ്ങിൽ അതിഥിയായി ദുബായ് കിരീടവകാശിയും; വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്; വിവാഹം വാർത്തയാക്കി അറബ് മാധ്യമങ്ങളും

ദുബായ്: മലപ്പുറത്തുകാരനായ മലയാളി യുവാവിന്റെ വിവാഹ ചടങ്ങിൽ അതിഥിയായി പങ്കെടുത്ത പ്രമുഖരിൽ ദുബായ് കിരീടവകാശിയും. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദാണ് ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചത്. വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതു ശ്രദ്ധേയമായി. നാട്ടിലും വിദേശത്തുമുള്ള വിശിഷ്ട വ്യക്തികയലും ചടങ്ങിൽ പങ്കെടുത്തു. ദുബായ് കിരീടവകാശി പങ്കെടുത്ത വാർത്തയായതുകൊണ്ട് തന്നെ വിവാഹം അറബ് മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ കൊട്ടാരത്തിലെ അഡ്‌മിനിസ്‌ട്രേറ്റർ ആയിരുന്ന അസ്‌ലം മുഹ്‌യുദ്ദീന്റെ മകൻ റാഷിദ് അസ്ലമിന്റെ വിവാഹ ചിത്രങ്ങളാണു ഷെയ്ഖ് ഹംദാൻ പങ്കുവച്ച് ഹിറ്റാക്കിയത്.

മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്വദേശിയായിരുന്നു അസ്‌ലം മുഹ്യുദ്ദീൻ. 22 വർഷത്തോളം ദുബായ് ഭരണാധികാരിയുടെ കാര്യാലയ തലവനായി സേവനം ചെയ്ത അദ്ദേഹം മരിച്ചിട്ട് കഴിഞ്ഞ മാർച്ച് അഞ്ചിനു 13 വർഷം പൂർത്തിയായി. നാട്ടിലും വിദേശത്തുമുള്ള വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിച്ചു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മകൻ റാഷിദിന്റെ വിവാഹ ചടങ്ങിൽ രാജകുടുംബങ്ങളെല്ലാം പങ്കെടുത്തത് ആനപ്പടിക്കൽ കുടുംബത്തോടും മലയാളി സമൂഹത്തോടുമുള്ള ആദരവിന്റെ അടയാളമായാണു സ്വദേശികളും വിശേഷിപ്പിച്ചത്. അറബിക് ടി വി ചാനലുകളും പത്രങ്ങളും വിവാഹവാർത്തകൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശി ടി .എസ്.യഹ്യയുടെ മകൾ സബയാണു റാഷിദിന്റെ വധു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP