Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാത്തമംഗലത്ത് കത്തി നശിച്ചത് കസ്റ്റഡിയിൽ സൂക്ഷിച്ച നൂറോളം വാഹനങ്ങൾ; പൊലീസ് ഡംപിങ് യാർഡിൽ അഗ്‌നിക്കിരയായത് 55 ബൈക്ക്, 5 കാർ, 5 ഓട്ടോറിക്ഷ എന്നിവ; നാട്ടുകാരുടെ എതിർപ്പിനെ തുടർന്നും വാഹനങ്ങൾ യാർഡിൽ തള്ളുന്നത് പതിവ്; തീയണച്ചത് 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി; നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചാത്തമംഗലത്ത് കത്തി നശിച്ചത് കസ്റ്റഡിയിൽ സൂക്ഷിച്ച നൂറോളം വാഹനങ്ങൾ; പൊലീസ് ഡംപിങ് യാർഡിൽ അഗ്‌നിക്കിരയായത് 55 ബൈക്ക്, 5 കാർ, 5 ഓട്ടോറിക്ഷ എന്നിവ; നാട്ടുകാരുടെ എതിർപ്പിനെ തുടർന്നും വാഹനങ്ങൾ യാർഡിൽ തള്ളുന്നത് പതിവ്; തീയണച്ചത് 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി; നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

കുന്നമംഗലം; ചാത്തമംഗലം പൊലീസ് ഡംപിങ് യാർഡിൽ തീപിടിച്ച് വാഹനങ്ങൾ കത്തി നശിച്ചു. ചാത്തമംഗലം രജിസ്റ്റ്രാർ ഓഫിസിനു സമീപം പൊലീസ് ഡംപിങ് യാർഡിലാണ് വൻ അപകടം ഉണ്ടായത്. നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. കസ്റ്റഡിയിൽ സൂക്ഷിച്ച നൂറോളം വാഹനങ്ങൾ കത്തി നശിച്ചു. യാർഡിൽ സൂക്ഷിച്ചിരുന്ന 55 ബൈക്ക്, 5 കാർ, 5 ഓട്ടോറിക്ഷ എന്നിവ പൂർണമായും അഗ്‌നിക്കിരയായി. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന ഡംപിങ് യാർഡിന്റെ മധ്യഭാഗത്തു നിന്നാണു തീ ഉയർന്നത്.

കാടു മൂടിയ നിലയിലുള്ള ഡംപിങ് യാർഡിൽ നിന്ന് ജനവാസ മേഖലയിലേക്ക് ക്ഷുദ്ര ജീവികൾ ഇറങ്ങി ജന ജീവിതം ദുസ്സഹമായതിനെ തുടർന്ന് യാർഡ് ഇവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സമരവും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചിരുന്നു. മാവൂർ തെങ്ങിലക്കടവിനു സമീപം ഒഴിഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തി യാർഡിലെ വാഹനങ്ങൾ മാറ്റുന്നതിന് പദ്ധതി ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന്, മുക്കം ഫയർ സ്റ്റേഷനുകളിൽ നിന്നു 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനങ്ങളിൽ ബാക്കിയുള്ള പെട്രോളും ഇന്ധനവും പുറത്തേക്കൊഴുകി വീണ്ടും തീ പടർന്നു അപകടമുണ്ടായേക്കാം എന്നത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കി.

ഡംപിങ് യാർഡിനു ചുറ്റും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഡംപിങ് യാർഡ് നിറഞ്ഞ് മുക്കം റോഡരികിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്ഥിരം അപകടങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് നാട്ടുകാരുടെയും റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു.അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നാ നാട്ടുകാർ ആരോപിച്ചു. മാത്രമല്ല അപകടം ഇവർ തന്നെ ക്ഷണിച്ച വരുത്തിയതാണെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP