Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ; സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും തിരഞ്ഞെടുത്തു; പുതിയ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്; 90 അംഗ സംസ്ഥാനകമ്മിറ്റിക്കും അംഗീകാരം

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ; സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും തിരഞ്ഞെടുത്തു; പുതിയ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്; 90 അംഗ സംസ്ഥാനകമ്മിറ്റിക്കും അംഗീകാരം

കോഴിക്കോട്: ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ. പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും കോഴിക്കോട് സമാപിച്ച 14 ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറർ. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എൻ.ഷംസീറും സ്ഥാനമൊഴിഞ്ഞു.90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് അംഗമാണ്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. വിരുത്തേലിമറ്റത്തിൽ ശശിധരൻ നായരുടേയും ലളിതയുടേയും മകനാണ്. ഭാര്യ :ആര്യ, രണ്ട് മക്കളുണ്ട്.

അഭിഭാഷകനായ എ എ റഹീം നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. കേരളാ സർവകലാശാല യൂണിയൻ ചെയർമാൻ, സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അമൃതാ റഹിം, മകൻ ഗുൽമോഹർ

പി നിഖിൽ, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കൽ, കെ പ്രേംകുമാർ, കെ യു ജനീഷ് കുമാർ, എം വിജിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.വർഗീയതയ്ക്കും കേന്ദ്ര സർക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കുന്ന റാലി വൈകിട്ട് കോഴിക്കോട്ട് നടക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ 619 പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ഓരോ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാർധ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പടെയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP