Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയ്ക്ക് സൗന്ദര്യം പോരാ; എൽകെജിയിൽ വിദ്യാർത്ഥിനിയായ മകൾ പഠിക്കുന്നില്ല; ഭാര്യയെയും മകളെയും പൊതിരെ തല്ലിയ യുവാവിനെ ഡിവൈഎഫ്ഐക്കാർ ജോലി സ്ഥലത്ത് കയറി പഞ്ഞിക്കിട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഭാര്യയ്ക്ക് സൗന്ദര്യം പോരാ; എൽകെജിയിൽ വിദ്യാർത്ഥിനിയായ മകൾ പഠിക്കുന്നില്ല; ഭാര്യയെയും മകളെയും പൊതിരെ തല്ലിയ യുവാവിനെ ഡിവൈഎഫ്ഐക്കാർ ജോലി സ്ഥലത്ത് കയറി പഞ്ഞിക്കിട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അഞ്ചു വർഷം മുൻപ് വിവാഹം കഴിച്ച ഭാര്യക്ക് സൗന്ദര്യം തീരെ പോരാ. എൽകെജി വിദ്യാർത്ഥിയായ മകൾ തീരെ പഠിക്കുന്നില്ല. രണ്ടു നിസാര കാരണങ്ങൾ നിരത്തിൽ ഭാര്യയെയും പിഞ്ചുമകളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് പൊതിരെ തല്ലിയ യുവാവിനെ ഡിവൈഎഫ്ഐക്കാർ പഞ്ഞിക്കിട്ടു. നാട്ടുകാരും ഓടിച്ചിട്ട് അടിക്കുമെന്നായപ്പോൾ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത് രക്ഷപ്പെടുത്തി.ഭാര്യയേയും നാല് വയസുള്ള മകളേയും ഭർത്താവ് ക്രൂരമായി മർദിച്ച തുമ്പമൺ മാമ്പിലാലി നെടുവേലിൽ സൈജു (39)വിനെയാണ് നാട്ടുകാർ ശിക്ഷിച്ചത്.

ഭാര്യ ജെസി(38)യെയും എൽകെജിയിൽ പഠിക്കുന്ന മകളെയുമാണ് ഇയാൾ മർദിച്ചത്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാവിലെ ആറ് മണിയോടു കൂടി വീട്ടിലെ അടച്ചിട്ട മുറികളിൽ വച്ചാണ് കനമുള്ള ചെമ്പരത്തി കമ്പ് കൊണ്ട് കുട്ടിയെ പിതാവ് മർദ്ദിച്ചത്. കുട്ടി പഠിക്കുന്നില്ലന്ന് പറഞ്ഞായിരുന്നു മർദ്ദനം വലത് കണ്ണിന് അടിവശം, തലയ്ക്ക് താഴെ പുറം മുഴുവൻ, ഇടത് കൈ എന്നിവയ്ക്ക് കുട്ടിക്ക് കനത്ത ക്ഷതമേറ്റു. കുട്ടിയുടെ ശരീരം മുഴുവൻ ഇരുപതോളം അടിയുടെ പാടുകളുണ്ട്. മുറിവുകളിൽ നിന്നും രക്തം കിനിയുകയാണ്. കുട്ടിയുടെ നിലവിളി കേട്ട് പുറത്ത് നിന്ന് നിലവിളിക്കാൻ മാത്രമേ മാതാവിന് കഴിഞ്ഞുള്ളൂ. കുട്ടിക്ക് പിന്നാലെ ഭാര്യയേയും ഇയാൾ ക്രൂരമായി മർദ്ദിച്ചു.

നിലവിളി കേട്ട് ചില ബന്ധുക്കൾ ആണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഇയാൾ ഭാര്യയെ പതിവായി മർദിച്ചിരുന്നു. കാലിന്റെ വെള്ളയിൽ ചട്ടുകം പഴുപ്പിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന് ജസി പൊലീസിന് മൊഴി കൊടുത്തു. മാവേലിക്കര അറുനൂറ്റിമംഗലം വല്യ പറമ്പിൽ കുഞ്ഞുമോന്റെ മകൾ ജസിയെ അഞ്ചു വർഷം മുമ്പാണ് സ്വകാര്യ ആശുപത്രികളിൽ ജീവനക്കാരനായ സൈജു വിവാഹം ചെയ്തത്. വിദ്യാഭ്യാസവും സൗന്ദര്യവും കുറവാണെന്ന് പറഞ്ഞാണ് ഇയാൾ ഭാര്യയെ മർദിച്ചിരുന്നത്. ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി എടുത്തു. വിവരംഅറിഞ്ഞ നാട്ടുകാർ ഇയാൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ കയറിയാണ് മർദിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP