Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്തു ഡിവൈഎഫ്‌ഐ നിർമ്മിച്ചു നൽകുന്ന 13 വീടുകൾ പൂർത്തിയായി; ആദ്യവീടിന്റെ താക്കോൽദാനം എളമക്കരയിൽ

അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്തു ഡിവൈഎഫ്‌ഐ നിർമ്മിച്ചു നൽകുന്ന 13 വീടുകൾ പൂർത്തിയായി; ആദ്യവീടിന്റെ താക്കോൽദാനം എളമക്കരയിൽ

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ 13 നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾ പൂർത്തിയായി. ആദ്യ വീടിന്റെ താക്കോൽദാനകർമം 26നു വൈകിട്ട് മൂന്നിന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിർവഹിക്കും. എളമക്കര താന്നിക്കൽ കീർത്തിനഗർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം എസ് എൻ ഡി പി ഹാളിലാണ് ചടങ്ങ്.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട വിനീഷിന്റെ നിർധന കുടുംബത്തിനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെ വീട് നിർമ്മിച്ചു നൽകുന്നത്. മൂന്നു സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ വീട്ടിൽ പ്രാരാബ്ധങ്ങളോട് മല്ലിട്ട് ജീവിച്ച വിനീഷിന്റെ അച്ഛൻ വേണുവും അമ്മ സരോജവും പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങും. 550 സ്‌ക്വയർ ഫീറ്റിലുള്ള വീടിന്റെ നിർമ്മാണം കേവലം 35 ദിവസങ്ങൾ കൊണ്ടാണ് ഡി വൈ എഫ് ഐ പ്രവർത്തകരും തൊഴിലാളികളും ചേർന്ന് ശ്രമദാനമായി പൂർത്തീകരിച്ചത്.

ഡിസംബർ 19ന് എം സ്വരാജ് എം എൽ എയാണ് വീടിന് തറക്കല്ലിട്ടത്. ജനകീയ ഭവന നിർമ്മാണ കമ്മിറ്റിയും സിപിഐ എം അംഗങ്ങളും അനുഭാവികളും ബഹുജന സംഘടനകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും നിർമ്മാണ സാമഗ്രികളിൽ പലതും സ്പോൺസർ ചെയ്യാൻ മുന്നോട്ടുവന്നവരും ചേർന്നാണ് വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. നോട്ട് നിരോധനം പോലുള്ള പ്രതിസന്ധികളൊന്നും സന്നദ്ധ പ്രവർത്തകരുടെ ആവേശത്തിന് മുന്നിൽ പ്രതിബന്ധമായില്ല.

എറണാകുളത്തിന് പുറമെ അങ്കമാലിയിൽ രണ്ടും കളമശേരി, പറവൂർ, കൊച്ചി, പെരുമ്പാവൂർ, കോലഞ്ചേരി, വൈറ്റില, കൂത്താട്ടുകുളം, കോതമംഗലം, തൃപ്പൂണിത്തുറ, ആലുവയിൽ ഒന്നും വീതം വീടുകളാണ് ഡി വൈ എഫ് ഐയുടെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ മുൻകൈയെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. ജനുവരി 26 മുതൽ 30 വരെ 13 വീടുകളുടെയും താക്കോൽദാനം വിവിധ കേന്ദ്രങ്ങളിൽ നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP