Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൊടുപുഴ ബാറിൽ ആക്രമണം നടത്തി പണം തട്ടിയ കേസ്; തട്ടിച്ച പണം തിരിച്ചു നൽകി ഡിവൈഎഫ്‌ഐ മുൻ നേതാക്കൾ തടിയൂരി; അവസാന അടവ് ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനിരിക്കെ; പ്രശ്‌നം ഒത്തുതീർത്തത് പ്രതികളുടെ രക്ഷിതാക്കൾ ഇടപെട്ട്; കുട്ടി നേതാക്കാളെ കുടുക്കിയത് ബാറിലെ സിസിടിവി

തൊടുപുഴ ബാറിൽ ആക്രമണം നടത്തി പണം തട്ടിയ കേസ്; തട്ടിച്ച പണം തിരിച്ചു നൽകി ഡിവൈഎഫ്‌ഐ മുൻ നേതാക്കൾ തടിയൂരി; അവസാന അടവ് ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനിരിക്കെ; പ്രശ്‌നം ഒത്തുതീർത്തത് പ്രതികളുടെ രക്ഷിതാക്കൾ ഇടപെട്ട്; കുട്ടി നേതാക്കാളെ കുടുക്കിയത് ബാറിലെ സിസിടിവി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ; ബാർ ഹോട്ടലിൽ അക്രമം നടത്തി 22000 രൂപ തട്ടിയെടുത്തെന്ന കേസിൽ പണം തിരികെ നൽകി ഡിവൈഎഫ്‌ഐ മുൻ നേതാക്കൾ തടിയൂരി.കേസിൽ ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് മുൻ സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയാണ് ഒന്നാം പ്രതി. കാഞ്ഞിരമറ്റം കൃഷ്ണാഞ്ജലിയിൽ കെ.എസ്.ഗോപാലകൃഷ്ണൻ (21), തെക്കുംഭാഗം ഇടശേരിയിൽ ലിജോ ജോസഫ് (21), ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് മുൻ പ്രസിഡന്റ് പഴുക്കാക്കുളം പാലാത്ത് ജിത്തു ഷാജി (22) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലാണ് പണം നൽകി കേസ് ഒതുക്കിത്തീർത്തത്.
സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിയുന്ന മുൻ ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഇതോടെയാണ് പണം നൽകി പ്രതികൾ തലയൂരിയത്. ഹോട്ടൽ ജീവനക്കാരന്റെ പക്കൽ നിന്നു തട്ടിയെടുത്ത 22000 രൂപ, പ്രതികളിൽ ഒരാളുടെ രക്ഷിതാവ് ഇടപെട്ട് ഹോട്ടലുകാർക്ക് നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.

3 ആഴ്ചകൾക്കു മുൻപ് മാത്യൂസ് കൊല്ലപ്പള്ളി ഒഴികെയുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അക്രമവും പിടിച്ചുപറിയും നടത്തിയ സംഭവം വലിയ വിവാദമായതോടെ മാത്യൂസ് കൊല്ലപ്പള്ളി, ജിത്തു ഷാജി എന്നിവരെ ഡിവൈഎഫ്ഐയിൽ നിന്നു പുറത്താക്കിയതായി നേതാക്കൾ അറിയിച്ചിരുന്നു.കഴിഞ്ഞ മാസം 13ന് പുലർച്ചെ 1.45ന് ഇടുക്കി റോഡിലുള്ള സിസിലിയ ബാർ ഹോട്ടലിൽ ആണ് അക്രമവും പണം തട്ടിയെടുക്കലും നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ ആണ് പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP