Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിപ്ലവ വായാടിത്തത്തിന്റെ സ്‌പോൺസർമാർ ആ വഴിക്ക് പോകണം: അവരെ തോളിലെടുത്ത് വെക്കാൻ പാർട്ടിയെ കിട്ടില്ല; തെളിവ് ചോദിക്കുന്നവർ അവരുടെ മുദ്രാവാക്യം കേൾക്കണം; ഇത്തരക്കാരെ തോളിലെടുത്ത് വെക്കാനോ കെട്ടിപ്പിടിക്കാനോ ഡിവൈഎഫ്ഐ തയ്യാറല്ല; ഇപ്പോൾ എതിർക്കുന്നവരാണ് യുഎപിഎയും എൻഐഎയുമൊക്കെ കൊണ്ടുവന്നത്; ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ നേട്ടത്തിന് മാത്രമെന്ന് മുഹമ്മദ് റിയാസ്

വിപ്ലവ വായാടിത്തത്തിന്റെ സ്‌പോൺസർമാർ ആ വഴിക്ക് പോകണം: അവരെ തോളിലെടുത്ത് വെക്കാൻ പാർട്ടിയെ കിട്ടില്ല; തെളിവ് ചോദിക്കുന്നവർ അവരുടെ മുദ്രാവാക്യം കേൾക്കണം; ഇത്തരക്കാരെ തോളിലെടുത്ത് വെക്കാനോ കെട്ടിപ്പിടിക്കാനോ ഡിവൈഎഫ്ഐ തയ്യാറല്ല; ഇപ്പോൾ എതിർക്കുന്നവരാണ് യുഎപിഎയും എൻഐഎയുമൊക്കെ കൊണ്ടുവന്നത്; ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ നേട്ടത്തിന് മാത്രമെന്ന് മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനേയും താഹയേയും സിപിഎം പുറത്താക്കിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക പ്രസ്താവന ഇക്കഴിഞ്ഞ ദിവസമാണ് വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി രംഗത്തെത്തിയത്. എന്നാൽ, പ്രസ്താവനയ്ക്ക് പിന്നാലെ ഇരുവരെയും കൈവിട്ട് ഡിവൈഎഫ്‌ഐയും രംഗത്ത്. വിപ്ലവ വായാടിത്തത്തിന്റെ സ്‌പോൺസർമാർ ആ വഴിക്ക് പോവണമെന്നും അവരെ തോളിലെടുത്ത് വെക്കാൻ ഡിവൈഎഫ്‌ഐയെ കിട്ടില്ലെന്നും അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

തെളിവ് ചോദിക്കുന്നവർ അവരുടെ മുദ്രാവാക്യം കേൾക്കണം. മുദ്രാവാക്യം വിളിച്ചതിൽ അപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. യു.എ.പി.എ മാവോയിസ്റ്റുകൾക്കെതിരേ പോലും ചുമത്തരുതെന്ന നിലപാടാണ് ഡിവൈഎഫ്ഐക്കുള്ളത്. എന്നുവെച്ച് ഇത്തരക്കാരെ തോളിലെടുത്ത് വെക്കാനോ കെട്ടിപ്പിടിക്കാനോ ഡിവൈഎഫ്ഐ തയ്യാറല്ലെന്നും റിയാസ് മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് സംഘടനകളിൽ നിന്നുകൊണ്ട് ഉത്തരവാദിത്വമുള്ള മറ്റൊരു സംഘടനയിൽ പ്രവർത്തിക്കുന്നത് വഞ്ചനയാണ്്. ഇത്തരക്കാരോടുള്ള നിലപാടെന്തെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കണം. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് സിന്ദാബാദ് വിളിക്കുന്നത് തെറ്റല്ലെങ്കിൽ അവരെ ഐക്യജനാധിപത്യ മുന്നണിയിലെടുക്കട്ടെ. ഇപ്പോൾ എതിർക്കുന്നവരാണ് യു.എ.പി.എയും എൻ.ഐ.എയുമൊക്കെ കൊണ്ടുവന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും റിയാസ് പറഞ്ഞു.

വിപ്ലവ വായാടിത്ത പ്രചരണത്തിന്റെ സ്പോൺസർമാരാവുന്നവർ ആ വഴിക്ക് പോവണം. ഇതിന് കുടപിടിക്കാൻ ഡിവൈഎഫ്ഐയെ കിട്ടില്ല. യുവജനങ്ങളെ അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ട് ലക്ഷ്യബോധമില്ലാത്തവരാക്കി മാറ്റുന്ന പ്രവർത്തനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു. നേരത്തെ, ചാനല് ചർച്ചക്കിടെ അലന്റെയും താഹയുടെയും കാര്യത്തിൽ പാർട്ടി നിലപാടിനെ കുറിച്ച് വ്യക്താമാക്കിയപ്പോൾ ഇവർ മാവോയിസ്‌ററുകൾ ആണെന്നും അത് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിഷ്‌കളങ്കരെയാണ് പൊലീസ് പിടിച്ചതെന്ന് ആർക്കും അഭിപ്രായം ഇല്ലെന്നും റിയാസ് നേരത്തെയും സൂചിപ്പിച്ചിരുന്നു.

മാവോയിസ്റ്റുകളായി സിപിഎമ്മിൽ പ്രവർത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു പ്രസ്ഥാനത്തിൽനിന്ന് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് വഞ്ചനയാണ്. ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ബ്രാഞ്ച് കമ്മിറ്റിക്കും ഇക്കാര്യത്തിൽ ബോധ്യമായിട്ടുണ്ട് അദ്ദേഹം വിശദീകരിച്ചു. യുഎപിഎ കേസിൽ ജനുവരി 23 നോട് കൂടിയാണ് അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെതിയത് ഏറെ വിവാദമായിരുന്നു. പന്തീരാങ്കാവ് സംഭവം അന്വേഷിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ല. കുട്ടികളുടെ ഭാഗം കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വ്യക്തമാക്കിയിരുന്നു. ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ തന്നെ തിരുത്തി എടുക്കാനായിരിക്കും സിപിഎം ശ്രമിക്കുകയെന്നും പി മോഹനൻ പറഞ്ഞു. ?അവരെ സസ്‌പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനൻ അറിയിച്ചിരുന്നു. എന്നാൽ, അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്ന് ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിയെക്കൂടി തള്ളുന്നതായിരുന്നു പി മോഹനന്റെ പ്രതികരണം അന്ന് നടത്തിയത്.

എന്നാൽ, മാവോയിസ്റ്റ് ബന്ധത്തിൽ പി ജയരാജന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ കോഴിക്കോട് ജില്ലാ നേതൃത്വം തള്ളിയാണ് അന്ന നിലപാടെടുത്തത്. ഇപ്പോൾ ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി അടക്കം പറഞ്ഞതോടെ ഇവരുടെ പിന്തുണ പൂർണമായി പാർട്ടി തള്ളുകയാണ്. എന്നാൽ, പന്തീരങ്കാവ് യു.എ.പി.എ കേസ് കേരള പൊലീസിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രിയ സമ്മർദ്ദങ്ങൾക്കൊടുവിൽ. സിപിഎം കോഴിക്കോട് ജില്ല നേതൃത്വത്തിന്റ നിരന്തര ഇടപെടലിനൊപ്പം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ന്യൂനപക്ഷ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നിലുണ്ടെന്നാണ് സൂചന. എന്നാൽ അതിൽ വ്യക്തത ഇനിയും എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP