Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി അടൂർ പ്രകാശിനെതിരെ കോഴിക്കോട്ടും ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; വനിതകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മന്ത്രി അടൂർ പ്രകാശിനെതിരെ കോഴിക്കോട്ടും ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; വനിതകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട്: സോളാർ കേസിൽ വീണ്ടും പരാമർശിക്കപ്പെട്ടതിനെ തുടർന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്ട് മന്ത്രിക്കുനേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.

കോഴിക്കോട്ടു പൊതുപരിപാടിക്കെത്തിയ മന്ത്രിയെ പ്രവർത്തകർ വഴിയിൽ തടഞ്ഞാണു കരിങ്കൊടി കാണിച്ചത്. വനിതകൾ ഉൾപ്പെടെയുള്ളവരാണ് മന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതിനെത്തുടർന്നു സ്ഥലത്തു സംഘർഷമുണ്ടായി. പ്രതിഷേധത്തിനു നേതൃത്വം നല്കിയ ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെ കണ്ണൂരിൽ നടന്ന പൊതുപരിപാടിക്കിടെയും മന്ത്രിക്കെതിരേ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ടു മന്ത്രിയുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണു ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയത്. സരിതയ്ക്ക് മന്ത്രി അടൂർ പ്രകാശ് പണം നൽകിയെന്ന മാദ്ധ്യമവാർത്തയ്ക്കു പിന്നാലെയാണ് പ്രതിഷേധം അരങ്ങേറിയത്. കണ്ണൂരിൽ കർഷക മേളയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്കു നേരെയാണ് നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശുകയും ഗോബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP