Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം കടയ്ക്കലിൽ പൊലീസ് സ്‌റ്റേഷന് മുന്നിൽ ഡിവൈഎഫ്‌ഐ - ആർഎസ്എസ് സംഘർഷം; ഏറ്റുമുട്ടിയത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതി ഒത്തുതീർപ്പാക്കാൻ എസ്‌ഐ വിളിച്ചുവരുത്തിയതിന് പിന്നാലെ; ഫേസ്‌ബുക്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിലെ ശത്രുത അടിപിടിയായപ്പോൾ നിരവധി പ്രവർത്തകർ ആശുപത്രിയിൽ

കൊല്ലം കടയ്ക്കലിൽ പൊലീസ് സ്‌റ്റേഷന് മുന്നിൽ ഡിവൈഎഫ്‌ഐ - ആർഎസ്എസ് സംഘർഷം; ഏറ്റുമുട്ടിയത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതി ഒത്തുതീർപ്പാക്കാൻ എസ്‌ഐ വിളിച്ചുവരുത്തിയതിന് പിന്നാലെ; ഫേസ്‌ബുക്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിലെ ശത്രുത അടിപിടിയായപ്പോൾ നിരവധി പ്രവർത്തകർ ആശുപത്രിയിൽ

കൊല്ലം കടയ്ക്കലിൽ ആർഎസ്എസ്, ഡിവൈഎഫ്‌ഐ സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരായ സുജിത്ത് ആദർശ് രാജേഷ്,ഹരി ശ്യം എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, എൽഡിഎഫ് പ്രവർത്തകരായ പ്രസന്നൻ ,പ്രവീൻ, അനന്ദു എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി 7 മണിയോടുകൂടി പൊലീസ് സ്റ്റേഷനിലാണ് സംഘർഷം നടന്നത് .

സോഷ്യൽ മീഡിയയിലൂടെഡിവൈഎഫ്‌ഐ ഏര്യാ സെക്രട്ടറി ബൈജുവിനെ അപകീർത്തി പെടുത്തിയതായീ കാട്ടി ബൈജു കടയ്ക്കൽ പൊലീസിൽ പരാതിനൽകിയിരുന്നു. അന്വേഷിക്കുന്നതിനായി ക്രം എസ്‌ഐ അജികുമാർ ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. സ്റ്റേഷനിലെത്തിയ ആർഎസ്എസ് പ്രവർത്തകനായ സുജിത്തിനെ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷനിൽ മുന്നിലിട്ട് മർദ്ദിച്ചു .അജുകുമാർ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കുകയാണ് ആർഎസ്എസ് പ്രവർത്തകരെ സ്റ്റേഷനുമുന്നിൽ മർദ്ദിച്ചതെന്നാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ പറയുന്നത്.

എസ്‌ഐ അജുകുമാർ ഡിവൈഎഫ്‌ഐ കാർക്ക് സുജിത്തിനെ കാട്ടി കൊടുത്തതായാണ് ആർഎസ്എസ് ബിജെപിക്കാർ ആരോപിക്കുന്നത് .എന്നാൽ പ്രശ്‌നം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാനാണ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയത് എന്നാണ് പൊലീസ് പറയുന്നത് .തുടർന്ന് കടയ്ക്കലിൽ നടന്ന സംഘർഷം അറിഞ്ഞു കോട്ടക്കലിൽ ആർഎസ്എസ് ബിജെപി പ്രവർത്തകർ സംഘടിക്കുകയും എൽഡിഎഫ് പ്രവർത്തകരെ വ്യാപകമായി മർദ്ദിക്കുകയും ചെയ്തു.

എൽഡിഎഫിന്റെ് ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടക്കലിലെ പാൽ സൊസൈറ്റി അടിച്ചുതകർക്കുകയും പാൽ സൊസൈറ്റിക്ക് ഉള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾ നശിപ്പിക്കുകയും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും സൊസൈറ്റിക്ക് മുന്നിലുണ്ടായിരുന്ന വാഹനം അടിച്ച് നശിപ്പിക്കുകയും ചെയ്തു. ആർഎസ്എസ് പ്രവർത്തകരേ മർദിച്ചതിൽ പ്രതിഷേധിച്ച് കോട്ടുകലിൽ ഇന്ന് ഹർത്താലാചരിക്കുകയാണ് . സ്റ്റേഷനുമുന്നിലി ട്ടാണ് ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചതെന്ന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ആരോപണം പൊലീസിന് നിഷേധിച്ചിട്ടുണ്ട്. സംഘർഷത്തിൽ പതിനഞ്ചോളം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയും മുപ്പതോളം ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും കടയ്ക്കൽ സിഐ പ്രദീപ്കുമാർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP