Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ. അഹമ്മദിന്റെ ഭൗതീകശരീരം കേരളത്തിലെത്തിച്ചു; കോഴിക്കോട് മുസ്ലിംലീഹ് ഹൗസിൽ പൊതു ദർശനത്തിനു വച്ചശേഷം സ്വദേശമായ കണ്ണൂരിലേക്കു കൊണ്ടുപോയി; ലീഗ് നേതാവിന് ഡൽഹിയിൽ അന്ത്യാഞ്ജലി അർപ്പിച്ചത് രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ

ഇ. അഹമ്മദിന്റെ ഭൗതീകശരീരം കേരളത്തിലെത്തിച്ചു; കോഴിക്കോട് മുസ്ലിംലീഹ് ഹൗസിൽ പൊതു ദർശനത്തിനു വച്ചശേഷം സ്വദേശമായ കണ്ണൂരിലേക്കു കൊണ്ടുപോയി; ലീഗ് നേതാവിന് ഡൽഹിയിൽ അന്ത്യാഞ്ജലി അർപ്പിച്ചത് രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ ഭൗതികശരീരം കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് കരിപ്പൂരിലെ ഹജ്ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോയി. വ്യാഴാഴ്ചയാണു കബറടക്കം.

വൻജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

വർഷങ്ങളോളം അഹമ്മദ് സുഹൃത്തും സഹപ്രവർത്തകനുമായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി അനുസ്മരിച്ചു. ഇ. അഹമ്മദിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അഹമ്മദെന്നും സ്മരിച്ചു.

ചൊവ്വാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലർച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.

ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാർലമെന്റിലത്തെിയ അദ്ദേഹം സെൻട്രൽ ഹാളിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗം തുടങ്ങിയിരുന്നു. തുടർന്ന് പിൻനിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയിൽതന്നെ ലോക്‌സഭ സുരക്ഷാജീവനക്കാർ അബോധാവസ്ഥയിലായ അഹമ്മദിനെ സ്‌ട്രെച്ചറിൽ പാർലമെന്റ് മന്ദിരത്തിന് പുറത്തെ ആംബുലൻസിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP