Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹം ഒരുമിച്ചു നിൽക്കണം; സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധമുണ്ടാകണമെന്ന് ഇ.ചന്ദ്രശേഖരൻ

പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹം ഒരുമിച്ചു നിൽക്കണം; സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധമുണ്ടാകണമെന്ന് ഇ.ചന്ദ്രശേഖരൻ

കാസർഗോഡ്: പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹം ഒരുമിച്ചു നിൽക്കണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോരുത്തരും ഒന്നിച്ചു പ്രവർത്തിക്കണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതലയല്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഐ.എം.എ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ എല്ലാവകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്. ആർക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാതല പകർച്ചവ്യാധി അവലോകനയോഗവും കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചും. സംസ്ഥാനസർക്കാർ 2018 പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി മുതൽ ഡിസംബർ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് വിപുലമായ ആരോഗ്യബോധവൽക്കരണ പരിപാടിയാണ് നടത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP