Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഇ.പി.ജയരാജൻ പതിവ് തെറ്റിച്ചില്ല; ഓണസദ്യ മൈത്രി സദനത്തിലെ അന്തേവാസികൾക്കൊപ്പം; വ്യവസായ മന്ത്രി മടങ്ങിയത് കുടുംബ സമേതമെത്തി ചോറ് വിളമ്പി നൽകിയും ഓണക്കോടി സമ്മാനിച്ചും സുഖവിവരം അന്വേഷിക്കുകയും ചെയ്ത ശേഷം

ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഇ.പി.ജയരാജൻ പതിവ് തെറ്റിച്ചില്ല; ഓണസദ്യ മൈത്രി സദനത്തിലെ അന്തേവാസികൾക്കൊപ്പം; വ്യവസായ മന്ത്രി മടങ്ങിയത് കുടുംബ സമേതമെത്തി ചോറ് വിളമ്പി നൽകിയും ഓണക്കോടി സമ്മാനിച്ചും സുഖവിവരം അന്വേഷിക്കുകയും ചെയ്ത ശേഷം

മട്ടന്നൂർ: ഇ പി ജയരാജനെന്ന നേതാവ് കണ്ണൂരിലെ 'മൈത്രി സദന'ത്തിനെ നിവാസികൾക്ക് ഏറെ പ്രിയങ്കരനായ വ്യക്തിത്വമാണ്. കാരണം അവരുടെ എല്ലാമെല്ലാമാണ് അദ്ദേഹം. പതിവു തെറ്റിക്കാതെ എല്ലാ തവണയും ഓണമുണ്ണാൻ ഇപി അഗതികൾക്ക് ആശ്രയം ഒരുക്കുന്ന ഈ കേന്ദ്രത്തിൽ എത്താറുണ്ട്. ഇത്തവണ എന്തായാലും അദ്ദേഹം ആ പതിവു തെറ്റിച്ചില്ല. ആഘോഷങ്ങൾ അധികം ഇല്ലെങ്കിലും ഓണമുണ്ണാൻ അദ്ദേഹം മൈത്രി സദനത്തിൽ എത്തി.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കൊച്ചു കേരളത്തിൽ ഓണാഘോഷമെന്ന ഒന്നില്ലെങ്കിലും നിരാലംബരോടൊപ്പം ഓണത്തിന്റെ ഉച്ചഭക്ഷണമെന്ന പതിവ് തെറ്റിക്കാൻ അദ്ദേഹത്തിന്റെ മനസ് അനുവദിച്ചില്ല. രാഷ്ടീയ നേതാവ്, എംഎ‍ൽഎ, മന്ത്രി തുടങ്ങിയ പൊതു സമൂഹം ചാർത്തിക്കൊടുത്ത ഏത് പദവിയിലായാലും ഓണമുണ്ണുകയെന്നത് മൈത്രിയിലെ അന്തേവാസികളുടെ കൂട്ടത്തിലിരുന്നാകണമെന്ന നിശ്ചയദാർഢ്യമാണ് ഇക്കുറിയും കണ്ടത്.

ആരോരുമില്ലാത്തവർ, നൊന്തു പെറ്റുപോറ്റി വളർത്തിയിട്ടും ഇടക്കാലത്ത് ഉപേക്ഷിച്ചിട്ടു പോയവർ, രോഗത്തിന്റെ കടന്നാക്രമണത്താൽ പരസഹായം തേടി അലഞ്ഞവർ അവർക്ക് കൈത്താങ്ങായി ആശ്രയമായി ഇ.പി. യുടെ നേതൃത്വത്തിൽ തുടങ്ങിയ കണ്ണൂരിലെ 'മൈത്രി സദനം' ഒരു വേറിട്ട കാഴ്ചയാണ്. വർഷങ്ങളായുള്ള ഓണാഘോഷം.

അതിൽ മാറ്റമൊന്നുമുണ്ടായില്ല. ഇക്കുറിയും അവിടെ തന്നെ. കുടുംബസമേതമെത്തി ചോറ് വിളമ്പി നൽകിയും ഓണക്കോടി സമ്മാനിച്ചും ഓരോരുത്തരുടെയും കാര്യങ്ങളന്വേഷിച്ചു മാണ് വെടിയുണ്ട യെ തോൽപ്പിച്ച കണ്ണൂരിന്റെ പ്രിയ നേതാവ് കേരളത്തിന്റെ വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി തന്റെ സ്വന്തം മൈത്രി സദനത്തിൽ നിന്ന് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP