Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയം തകർത്ത പത്തനംതിട്ടയെ ഞെട്ടിച്ച് ഭൂചലനം; അനുഭവപ്പെട്ടത് അടൂർ പഴകുളം മേഖലകളിൽ: നാൽപ്പതോളം വീടുകൾക്ക് കേടുപാട്: ഭൂമി പിളർന്നു; പ്രദേശവാസികൾ തുടർ ചലന ഭീതിയിൽ

പ്രളയം തകർത്ത പത്തനംതിട്ടയെ ഞെട്ടിച്ച് ഭൂചലനം; അനുഭവപ്പെട്ടത് അടൂർ പഴകുളം മേഖലകളിൽ: നാൽപ്പതോളം വീടുകൾക്ക് കേടുപാട്: ഭൂമി പിളർന്നു; പ്രദേശവാസികൾ തുടർ ചലന ഭീതിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രളയ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് കരകയറും മുൻപേ ജില്ലയ്ക്ക് ആഘാതമായി ഭൂചലനവും. അടൂർ, പഴകുളം മേഖലകളിൽ ഇന്ന് രാവിലെ പത്തരയോടെയുണ്ടായ ഭൂചലനത്തിൽ നാൽപ്പതോളം വീടുകൾക്ക് തകരാറുണ്ടായി. ചിലയിടങ്ങളിൽ ഭൂമി വിണ്ടു കീറുകയും ചെയ്തു. റിക്ടർ സ്‌കെയിലിൽ തീവ്രത രേഖപ്പെടുത്തിയതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. പഴകുളം, കടമ്പനാട് പ്രദേശത്തുള്ളവർ സമീപത്തെ ക്വാറികളിൽ സ്ഫോടനം നടന്നുവെന്നാണ് കരുതിയത്. എന്നാൽ ക്വാറി ഇല്ലാത്ത മേഖലകളിലും വിറയൽ അനുഭവപ്പെട്ടപ്പോഴാണ് ഇത് ഭൂചലനമാണെന്ന് സ്ഥിരീകരിച്ചത്.

അടൂർ, പഴകുളം, ആദിക്കാട്ട് കുളങ്ങര പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. നാൽപ്പതോളം വീടുകളുടെ ഭിത്തിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പലരും പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. വലിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂമികുലുക്കത്തിൽ അപകടം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കെട്ടിടങ്ങൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നും തുടർചലനകൾ ഉണ്ടാകുമോ എന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.

പള്ളിക്കൽ പഞ്ചായത്തിലെ 14-ാം മൈൽ, പഴകുളം, പുള്ളിപ്പാറ, കോലമല ,ഇളംമ്പള്ളിക്കൽ, കൈയ്‌പ്പേത്തടം, പന്തളം, കുടശനാട് ,കുരമ്പാലതെക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര എന്നീ മേഖലകളിലാണ് രാവിലെ 10.30 ഓടെ ഭൂചലനം ഉണ്ടായത്.ഈ ഭാഗങ്ങളിൽ വൻ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
40 ൽപ്പരം വീടിന് തകർച്ച സംഭവിച്ചു ഭൂമി പിളർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP