Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്രാഹ്മണൻ പൂജാരിയായാൽ ദേവീകോപമുണ്ടാകുമെന്ന വാദം വിലപ്പോയില്ല;ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഈഴവ പൂജാരിയെ നിയമിച്ചു; എസ്.സുധികുമാറിനെ ദേവസ്വം ബോർഡ് നിയമിച്ചത് തന്ത്രിയുടെയും ഹിന്ദുസംഘടനകളുടെയും എതിർപ്പ് മറികടന്ന്

അബ്രാഹ്മണൻ പൂജാരിയായാൽ ദേവീകോപമുണ്ടാകുമെന്ന വാദം വിലപ്പോയില്ല;ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഈഴവ പൂജാരിയെ നിയമിച്ചു; എസ്.സുധികുമാറിനെ ദേവസ്വം ബോർഡ് നിയമിച്ചത് തന്ത്രിയുടെയും ഹിന്ദുസംഘടനകളുടെയും എതിർപ്പ് മറികടന്ന്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ:അബ്രാഹ്മണൻ പൂജാരിയായാൽ ദേവി കോപിക്കുമെന്ന തടസ്സവാദങ്ങൾ മറികടന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഈഴവ പൂജാരിയായ എസ്.സുധികുമാറിനെ നിയമിച്ചു.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തന്ത്രിയുടെയും, ഹിന്ദുസംഘടനകളുടെയും തടസ്സവാദങ്ങൾ തള്ളിക്കളഞ്ഞത്. അബ്രാഹ്മണൻ ശാന്തിയായാൽ ദേവി കോപിക്കും എന്നായിരുന്നു തന്ത്രി തടസവാദം ഉന്നയിച്ചത്. ഹിന്ദു സംഘടനകൾ ഇത് ഉയർത്തിക്കാട്ടി എതിർപ്പുമായി രംഗത്തെത്തി.ഇതേ തുടർന്ന് ദേവസ്വം കമ്മീഷണർ നിയമനം മരവിപ്പിച്ചു.എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്ന് നിയമ സെക്രട്ടറി സർ്ക്കാരിന് റിപ്പോർട്ട് നൽകി. ഇതിനിടെ സുധീറിനെ മറ്റു ക്ഷേത്രത്തിലേക്കു സ്ഥലം മാറ്റാനും ശ്രമം നടന്നു. എന്നാൽ തനിക്കു ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ തന്നെ നിയമനം വേണമെന്ന് സുധീർ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ബോർഡ് യോഗം അനുകൂല തീരുമാനമെടുത്തത്. ഇതാണ് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ?ഗം പുനഃപരിശോധിക്കുകയും സുധികുമാറിനെ പൂജാരിയായി നിയമിച്ച ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചതും. ബ്രാഹ്മണനല്ലാത്തതിന്റെ പേരിൽ സുധികുമാറിന്റെ നിയമനം ദേവസ്വം കമ്മിഷ്ണർ തടഞ്ഞ് വെച്ചിരുന്നു. ഇത് ശരിയല്ലെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിയമന ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്.

ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ഹിന്ദു മത കൺവെൻഷനിലെ 13 അംഗങ്ങളിൽ 11 പേരും സവർണരാണ്. ഇവരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ദേവസ്വം കമ്മിഷണറും കൂട്ടുനിന്നതെന്നാണ് നിയമനം നിഷേധിക്കപ്പെട്ട എസ്.സുധികുമാർ ആരോപിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവർ ഈഴവർക്ക് അയിത്തം കൽപ്പിക്കുകയാണ്. എന്നാൽ തുളു ബ്രാഹ്മണനായിരുന്ന ദേവരാജൻ പോറ്റി പൂജ ചെയ്തിരുന്ന ക്ഷേത്രത്തിൽ മലയാളി ബ്രാഹ്മണരെ പൂജ നടത്താവു എന്ന് പറഞ്ഞാൽ അത് ക്ഷേത്രത്തെ കുറിച്ച് അറിയാവുന്ന ആരും വിശ്വസിക്കില്ലെന്നും സുധികുമാർ ചൂണ്ടിക്കാട്ടിയിരുന്നു. പൂജാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ അശാന്തിയുണ്ടാകരുതെന്ന് കരുതിയാണ് താൻ നിയമനം തടഞ്ഞതെന്നാണ് കമ്മിഷണറുടെ വാദം. അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിക്കുന്നതിനെതിരെ ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണനും, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചനകൾ.

ജൂലായ് ഒന്നിനാണ് സുധികുമാർ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ അതിന് മുൻപ് ഹിന്ദു മത കൺവെൻഷൻ അബ്രാഹ്മണൻ ശാന്തിക്കാരനാകുന്നതിന് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.ഈ വിഷയത്തിൽ ദേവസ്വം ബോർഡ് നടത്തിയ ദീർഘ നാളത്തെ ചർച്ചയ്ക്ക് ശേഷമാണ് ദേവസ്വം കമ്മിഷ്ണറുടെയും തന്ത്രിയുടെയും വാദങ്ങൾ തള്ളിക്കളയാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. തന്ത്രിയുടെ അബ്രാഹ്മണർ പുജിച്ചാൽ ദേവീകോപമുണ്ടാവുമെന്ന വാദം ഹിന്ദു വിശ്വാസങ്ങൾക്ക് നിരക്കുന്നതല്ലൊണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസത്തിന്റെ ഭരണപരമായ അവകാശങ്ങളിൽ തന്ത്രിയുടെ അഭിപ്രായം ആവശ്യമില്ല. ജാതിപ്പഴമയെന്ന വാദം നിലനിൽക്കില്ല എന്നിവയാണ് ബോർഡിന്റെ മറ്റ് നിരീക്ഷണങ്ങൾ.

ഈഴവനായ സുധികൂമാറിനെ പുജാരിയാക്കാതെയിരിക്കാൻ ആർഎസ്എസ് നടത്തിയ നീക്കവും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. അംഗീകൃത സംഘടന നടത്തിയതല്ല ഹിന്ദുമത കൺവെൻഷൻ. ജാതി കേന്ദ്രീകൃത സംഘടനയെ കക്ഷി ചേർത്ത ദേവസ്വം കമ്മിഷ്ണറുടെ നടപടിക്ക് നിയമന സാധ്യതയില്ലെന്നും ബോർഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധികുമാറിന്റെ നിയമനം നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP