Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും കണ്ണൂർ സ്വദേശിനികൾ; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും യുവതികൾ

മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും കണ്ണൂർ സ്വദേശിനികൾ; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും യുവതികൾ

മറുനാടൻ ഡെസ്‌ക്‌

വടകര: കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിൽ നിന്നും സ്വർണ്ണ മാല നഷ്ടപ്പെട്ട സംഭവത്തിൽ മോഷണ കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പിടികൂടി എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മാഹി പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ പാലക്കാട് രാമനാഥപുരം പുത്തൂർ ഐശ്വര്യയിൽ റീനാ ജോസഫ്, കണ്ണൂർ കൂട്ടുപുഴ പെരട്ട ഇല്ലിക്കൽ ഷൈനി അഗസ്റ്റിൻ എന്നിവരാണ് എടച്ചേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഓർക്കാട്ടേരി ആശുപത്രി പരിസരത്തു നിന്നും സ്വർണ്ണ മാല കവർന്ന സംഭവത്തിൽ കവർച്ച നടത്തിയ സ്ത്രീകൾ ധരിച്ച വസ്ത്രത്തിന്റെ നിറത്തിലുള്ള സാമ്യമാണ് ഇവരെ തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുക്കാൻ കാരണമായത്. 4ാം തിയ്യതി രാവിലെ 11 മണിക്ക് മാഹി പാലത്തിനു സമീപമുള്ള പാർക്കിൽ വിശ്രമിക്കുമ്പോൾ രണ്ടു പൊലീസുകാർ വന്ന് പേരും വിവരങ്ങളും തിരക്കി.

തുടർന്ന് തങ്ങളുടെ ഐ.ഡി കാർഡുകളുടെ കോപ്പിയും മൊബൈൽ ഫോൺ നമ്പറുകളും വാങ്ങുകയും ചെയ്തു. ശേഷം,ബാഗുകൾ അടക്കം പരിശോധിച്ച് തങ്ങളുടെ ഫോട്ടോയും എടുത്ത് പോയെന്നും റീന ജോസഫ് വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇവർ പോയതിനു ശേഷം മാഹി എമ്പയർ ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുമ്പോൾ എടച്ചേരി പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് തന്നെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ജീപ്പിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആളുകളുടെ മുന്നിൽ വെച്ച് കുറ്റവാളികളോടെന്ന പോലെ പെരുമാറുകയും ജീപ്പിൽ കയറ്റി കൊണ്ട് പോയെന്നും ഇവർ പറഞ്ഞു.

ഉച്ചക്ക് രണ്ടു മണി മുതൽ വൈകിട്ട് ആറു വരെ കുടി വെള്ളം പോലും നൽകാതെ ഞങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ വെച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് റീന ആരോപിച്ചു. മാത്രമല്ല തങ്ങളുടെ വീടുകളിലും മാല മോഷ്ടിച്ചുവെന്ന തെറ്റായ വിവരം അറിയിച്ച ശേഷം ആറരയോടെ സ്റ്റേഷനിൽ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

തങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം വരുത്തുകയും ചെയ്ത പൊലീസ് നടപടിയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചു. ഇത് സംബന്ധിച്ച് റൂറൽ എസ്‌പി ക്ക് പരാതി നൽകിയതായും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ഡി.ജി.പി, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP