Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി പൊലീസ് സ്റ്റേഷനിൽ 24 പൊലീസുകാർ ക്വാറന്റീനിൽ

കോവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി പൊലീസ് സ്റ്റേഷനിൽ 24 പൊലീസുകാർ ക്വാറന്റീനിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരോട് ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. തൂണേരിയിലെ കോവിഡ് രോഗിയും സ്റ്റേഷനിലെ ഒരു പൊലീസുകാരനും തമ്മിലാണ് പ്രാഥമിക സമ്പർക്കമുണ്ടായതെന്നാണ് വിവരം.

ഈ പൊലീസുകാരൻ സ്റ്റേഷനിലെ മറ്റ് പൊലീസുകാരുമായി ഇടപഴകിയതിനെ തുടർന്നാണ് സ്റ്റേഷനിലെ പകുതിയോളം പൊലീസുകാർ ക്വാറന്റയിൽ പോകേണ്ടി വന്നത്. ഇത് പൊലീസ് സ്റ്റേഷന്റെ ദൈനദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കും.പൊലീസ് സ്റ്റേഷൻ നാദാപുരം അഗ്നി ശമന സേന അണുവിമുക്തമാക്കി. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഇത്രയുമധികം പൊലീസുകാർ ഒരേ സമയം ക്വാറന്റയിനിൽ പ്രവേശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP