Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം എടക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു; രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മൃതദേഹം വിട്ടുനിൽകാതെ ആരോഗ്യ വകുപ്പ്; ഹൃദയാഘാതമെന്ന് പ്രാഥമിക വിലയിരുത്തൽ; മരിച്ചത് മുബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നയാൾ

മലപ്പുറം എടക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു; രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മൃതദേഹം വിട്ടുനിൽകാതെ ആരോഗ്യ വകുപ്പ്; ഹൃദയാഘാതമെന്ന് പ്രാഥമിക വിലയിരുത്തൽ; മരിച്ചത് മുബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നയാൾ

സ്വന്തം ലേഖകൻ

മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 58കാരൻ മരിച്ചു. മലപ്പുറം മുത്തേടം നാരങ്ങാപ്പെടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് ആണ് മരണപ്പെട്ടത്. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഗീവർഗ്ഗീസ് തോമസ് 15 ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.

മുംബൈയിൽ വെച്ച് ഒരപകടം സംഭവിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കൊവിഡ് സമാന രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും മുംബൈയിൽ നിന്നെത്തിയ ആളായതിനാലാണ് ഇദ്ദേഹത്തെ നിരീക്ഷണത്തിൽ നിർത്തിയത്.

ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇദ്ദേഹത്തിന്റെ ശവസംസ്‌ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുകയുള്ളൂ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP