Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടാർ വീപ്പ മറിഞ്ഞ് എട്ട് നായ്ക്കുട്ടികൾ കുടുങ്ങിയപ്പോൾ ദൃശ്യമായത് കരളലിയിക്കുന്ന കാഴ്‌ച്ച; തിരൂർ മുൻസിപ്പാലിറ്റിക്ക് സമീപം ടാർ നായ്ക്കുട്ടികൾക്ക് കെണിയൊരുക്കിയപ്പോൾ രക്ഷകരായെത്തിയത് ആംബുലൻസ് ഡ്രൈവർമാർ; ശരീരത്ത് നിന്നും ടാർ നീക്കം ചെയ്യുന്നതിനൊപ്പം ജീവൻ നിലനിർത്താൻ പാൽ കൊടുത്തും കാരുണ്യത്തിന്റെ കരങ്ങൾ

ടാർ വീപ്പ മറിഞ്ഞ് എട്ട് നായ്ക്കുട്ടികൾ കുടുങ്ങിയപ്പോൾ ദൃശ്യമായത് കരളലിയിക്കുന്ന കാഴ്‌ച്ച; തിരൂർ മുൻസിപ്പാലിറ്റിക്ക് സമീപം ടാർ നായ്ക്കുട്ടികൾക്ക് കെണിയൊരുക്കിയപ്പോൾ രക്ഷകരായെത്തിയത് ആംബുലൻസ് ഡ്രൈവർമാർ; ശരീരത്ത് നിന്നും ടാർ നീക്കം ചെയ്യുന്നതിനൊപ്പം ജീവൻ നിലനിർത്താൻ പാൽ കൊടുത്തും കാരുണ്യത്തിന്റെ കരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ടാർ വീപ്പ മറിഞ്ഞ് എട്ട് നായ്ക്കുട്ടികൾക്ക് പരുക്കേറ്റതിന് പിന്നാലെ രക്ഷാപ്രവർത്തകരായെത്തിയത് ആംബുലൻസ് ഡ്രൈവർമാർ. തിരൂരിൽ നിന്നുമാണ് കരളലിയിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഇവിടെ മുൻസിപ്പാലിറ്റിക്ക് സമീപത്ത് നരത്തി വച്ചിരുന്ന ടാർ വീപ്പകളിലൊന്ന് മറിഞ്ഞു വീഴുകയും ഈ ടാറിൽ കുരുന്നു നായ്ക്കൾ അകപ്പെടുകയുമായിരുന്നു. ഇന്നലെ വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം. ഇതിന് സമീപം പ്രവർത്തിക്കുന്ന തിരൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് ഈ മിണ്ടാപ്രാണികളെ രക്ഷയുടെ കരങ്ങൾ തേടിയെത്തിയത്.

നായ്ക്കുട്ടികൾ വേദനയോടെ കരയുന്നത് കണ്ട് ഉടൻ തന്നെ ഇവർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരം കിണഞ്ഞ് ശ്രമിച്ചിട്ടും രാവിലെ എട്ട് മണിയോടെ മാത്രമാണ് എല്ലാ നായ്ക്കുട്ടികളേയും ടാറിൽ നിന്നും നീക്കം ചെയ്യാൻ കഴിഞ്ഞത്. എന്നിട്ടും ഈ മിണ്ടാപ്രാണികളുടെ ശരീരത്ത് നിന്നും ടാർ പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. നാട്ടുകാരുടെയും ഡ്രൈവർമാരുടേയും നേതൃത്വത്തിൽ ഇപ്പോഴും ഇത് നീക്കം ചെയ്യാനുള്ള ഊർജ്ജിതമായ ശ്രമം നടക്കുകയാണ്.

നായ്ക്കുട്ടികളിൽ മിക്കതിനും എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക രക്ഷാപ്രവർത്തകർക്കുണ്ട്. നായ്ക്കുട്ടികൾക്ക് പാൽ കൊടുത്ത് ജീവൻ നിലനിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവർത്തകർ വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. തെരുവ് നായകളെ സംരക്ഷിച്ച് പരിചയമുള്ള ഇവർക്ക് നായ്ക്കുട്ടികളെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ അതുവരെ എത്ര നായ്ക്കുട്ടികളുടെ ജീവൻ നിലനിർത്താൻ സാധിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ടാറിൽ വീണ് അർധപ്രാണനായി പിടയുന്ന നായ്ക്കുട്ടികളുടെ അവസ്ഥ ആരുടേയും കരളയിക്കുന്നതാണ്. അതേസമയം നായ്ക്കുട്ടികളെ രക്ഷിക്കാനായി നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും മുൻസിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഉദ്യോഗസ്ഥർ ആരും വരാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. പാലും മറ്റും നൽകി നായ്ക്കുട്ടികളെ ഇപ്പോഴും നാട്ടുകാർ പരിചരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP