Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹന പരിശോധന നടത്തുന്നതിനിടെ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം തൃശ്ശൂർ സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് രേഖകളില്ലാത്ത 18 ലക്ഷം രൂപ; സ്വർണം വിറ്റ പണമെന്ന് പിടിയിലായ സോബിൻ ജോസഫ്

വാഹന പരിശോധന നടത്തുന്നതിനിടെ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം തൃശ്ശൂർ സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് രേഖകളില്ലാത്ത 18 ലക്ഷം രൂപ; സ്വർണം വിറ്റ പണമെന്ന് പിടിയിലായ സോബിൻ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: രേഖകളില്ലാതെ കടത്തികൊണ്ടു വന്ന പതിനെട്ട് ലക്ഷം രൂപ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. നോട്ടുമായി സ്വകാര്യ ബസിൽ സഞ്ചരിച്ചിരുന്ന തൃശൂർ സ്വദേശി സോബിൻ ജോസഫി (33) നെ വാഹന പരിശോധനക്കിടെയാണ് പിടികൂടുന്നത്. നർക്കോട്ടിക് സംഘം കസ്റ്റഡിയിലെടുത്ത യുവാവിനെ കരിമണൽ പൊലീസിന് കൈമാറി.

ഇടുക്കി നേര്യമംഗലം റൂട്ടിൽ വാഹനപരിശോധന നടത്തവെയാണ് അടിമാലി നർക്കോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സോബിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ബസിൽ കട്ടപ്പനയിൽ നിന്നും ആലുവക്ക് പോകുകയായിരുന്നുവെന്നാണ് നർക്കോട്ടിക് സംഘം നൽകുന്ന വിവരം. 2000 രൂപയുടെ 100 എണ്ണം വീതമുള്ള എട്ട് കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളും ആണ് സോബിനിൽ നിന്നും പിടിച്ചെടുത്തത്.

സ്വർണം വിറ്റ് ലഭിച്ച പണമാണെന്നാണ് സോബിൻ നർക്കോട്ടിക് സംഘത്തിനും പൊലീസിനും മൊഴി നൽകിയിരിക്കുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, അസീസ് കെ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, രഞ്ജിത്ത് കവിദാസ്, എക്‌സൈസ് ഡ്രൈവർ ശരത് എസ് പി എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP