Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എളമരം കരീം അഞ്ച് കോടി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; ചക്കിട്ടപ്പാറയിൽ ഇരുമ്പയിർ ഖനനത്തിന് അനുമതി കൊടുത്തതിൽ കൈക്കൂലിയെന്ന കേസ് തള്ളി; കരീമിന് ക്ലീൻചിറ്റ് നൽകിയത് എസ് പി സുകേശൻ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് റിപ്പോർട്ട്

എളമരം കരീം അഞ്ച് കോടി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; ചക്കിട്ടപ്പാറയിൽ ഇരുമ്പയിർ ഖനനത്തിന് അനുമതി കൊടുത്തതിൽ കൈക്കൂലിയെന്ന കേസ് തള്ളി; കരീമിന് ക്ലീൻചിറ്റ് നൽകിയത് എസ് പി സുകേശൻ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് അനുമതി കൊടുത്തതിൽ മുൻ വ്യവസായ മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് എഴുതി തള്ളി. ധനമന്ത്രി കെ എം മാണിക്കെതിരായ ബാർകോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ് പി സുകേശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടറുടെ നടപടി. അനുമതി നൽകാൻ എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സുകേശന്റെ റിപ്പോർട്ട്. അഞ്ച് കോടി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലെന്നായിരുന്നു എസ് പിയുടെ റിപ്പോർട്ട്. കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായി പി പി നൗഷാദ് ആണ് കരീമിനായി പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. നൗഷാദിന്റെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലാണ് കേസിലേക്കു നയിച്ചത്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽവച്ചു കർണാടകയിലെ ബെല്ലാരി ആസ്ഥാനമായ കമ്പനി പണം കൈമാറിയെന്നായിരുന്നു ആരോപണം. ഈ പണം നൗഷാദിനൊപ്പം കോഴിക്കോട്ട് എത്തിച്ചതു താനാണെന്നും സുബൈർ വെളുപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാമെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കേസ് കാലഹരണപ്പെട്ടതാണെന്നും സുകേശന്റെ റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവന്ന അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇതെന്നു തെളിഞ്ഞതായി എളമരം കരീം വ്യക്തമാക്കി. ആര് അന്വേഷിച്ചാലും ഇതുതന്നെയായിരിക്കും ഫലം. കേസ് എഴുതിത്ത്ത്തള്ളിയ കാര്യം തന്നെ വിജിലൻസ് അറിയിച്ചിട്ടില്ലെന്നും മാദ്ധ്യമദ്വാരായാണു താൻ വിവരമറിഞ്ഞതെന്നും കരീം പ്രതികരിച്ചു.

എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ വ്യവസായവകുപ്പാണ് ശുപർശ ചെയ്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ഖനനത്തിനുള്ള അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് അയേൺ ഓർ കമ്പനിയെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്‌പി.എൽ എന്ന സ്വകാര്യ കമ്പനിയക്ക് ഖനനം നടത്താൻ അനുമതി നൽകിയതാണ് ആരോപണങ്ങൾക്ക് വഴിവച്ചത്. മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്. കരീമുമായി രണ്ടു തവണ ചർച്ച നടത്തിയിരുന്നെന്നും കമ്പനി പ്രതിനിധി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

2009ൽ ഖനനത്തിനുവേണ്ടി സർവേ നടത്താൻ സർക്കാർ കമ്പനിക്ക് അനുമതി നൽകിയിരുന്നു. എളമരം കരീമായിരുന്നു അന്ന് വ്യവസായവകുപ്പ് മന്ത്രി. വനംവകുപ്പിന്റെ നിർദ്ദേശം മറികടന്നാണ് വ്യവസായവകുപ്പ് ഖനനത്തിന് അനുമതി നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളത് ഉൾപ്പടെ 2500 ഓളം ഏക്കർ വനഭൂമിയിലണ് ഖനനത്തിന് അനുമതി നൽകിയത്. ഖനനത്തിന് അനുമതി നൽകേണ്ടെന്നായിരുന്നു പ്ലാന്റേഷൻ കോർപ്പറേഷന്റെയും തീരുമാനം. ഇതെല്ലാം മറികടന്നാണ് വ്യവസായമന്ത്രിയായിരുന്ന കരീം ഖനനത്തിന് അനുമതി നൽകിയതെന്നായിരുന്നു ആരോപണം.

വിവാദ കമ്പനിക്ക് ഖനനാനുമതി നൽകാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നതോടെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഖനന നീക്കം ഒഴിവായി പോകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP