Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുമുന്നണി കൺവീനർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ടീക്കാറാം മീണ; പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വിലയിരുത്തൽ; ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടിയെന്നും മുന്നറിയിപ്പ്

ഇടതുമുന്നണി കൺവീനർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ  പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ടീക്കാറാം മീണ; പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വിലയിരുത്തൽ; ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടിയെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കുറിച്ചുള്ള പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ താക്കീത് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വിലയിരുത്തലിലാണ് നടപടി. പ്രഥനമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി.

പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേർത്തായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ദ്വയാർത്ഥ പരാമർശം നടത്തിയത്. പൊന്നാനിയിൽ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു.

'ആലത്തൂരിലെ സ്ഥാനാർത്ഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അത് പോയിട്ടുണ്ട്''- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ.

ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽഡിഎഫ് കൺവീനറുടെ മോശം പരാമർശത്തിനെതിരെ ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി.

കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്ന ആരോപണവുമായി രമ്യ ഹരിദാസ് ഇന്ന് വനിതാ കമ്മീഷനെതിരെയും ആരോപണമുന്നയിച്ചിരുന്നു. സുധാകരനെതിരെ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും എ വിജയരാഘവനെതിരെ പരാതി നൽകിയിട്ട് പോലും വനിതാ കമ്മീഷന് അനക്കമില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP