Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇലക്ട്രോണിക്ക് ടോൾ പിരിവ് സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്നത് കോടികളുടെ പണപ്പിരിവ് ; 2017 ഡിസംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെ ഫാസ്ടാഗ് സേവനത്തിനായി പിരിച്ചത് 12 കോടിയിലേറെ ! സ്വകാര്യ കമ്പനികളുടെ സേവനമായതിനാൽ പരാതികളിൽ കൈമലർത്തി ഗതാഗതവകുപ്പ്

ഇലക്ട്രോണിക്ക് ടോൾ പിരിവ് സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്നത് കോടികളുടെ പണപ്പിരിവ് ; 2017 ഡിസംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെ ഫാസ്ടാഗ് സേവനത്തിനായി പിരിച്ചത് 12 കോടിയിലേറെ ! സ്വകാര്യ കമ്പനികളുടെ സേവനമായതിനാൽ പരാതികളിൽ കൈമലർത്തി ഗതാഗതവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : ഇലക്ട്രോണിക്ക് ടോൾ പിരിവ് സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്നത് കോടികളുടെ പണപ്പിരിവെന്ന് പരാതി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പുതിയതായി രജിസ്റ്റർ ചെയ്യുന്ന നാലു ചക്ര വാഹനങ്ങളിൽ സംവിധാനം നിർബന്ധമാക്കിയത്. 2017 ഡിസംബർ ഒന്നുമുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്.

അന്നു മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 1,90,576 നാലുചക്ര വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.മാത്രമല്ല മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ വെറും 10 ശതമാനം ടോൾ പ്ലാസകൾ മാത്രമാണ് കേരളത്തിലുള്ളത്. മാത്രമല്ല ഇക്കാലയളവിനുള്ളിൽ 12 കോടിയിലധികമാണ് ഫാസ്ടാഗ് സേവനത്തിനായി സംസ്ഥാനത്ത് പിരിച്ചത്.

എന്നാൽ സംവിധാനം നടപ്പാക്കുന്നതിൽ വ്യക്തതയില്ലെന്നും മിക്ക യാത്രക്കാർക്കും നിയമപരമായി ലഭിക്കേണ്ട ടോൾ ഇളവുകൾ നിഷേധക്കപ്പെടുകയാണെന്നും പരാതിയുണ്ട്. മാത്രമല്ല ഇത് സ്വകാര്യ കമ്പനികൾ നൽകുന്ന സേവനമായതിനാൽ പരാതികൾക്ക് മുൻപിൽ ഗതാഗത വകുപ്പ് അധികൃതരും മൗനം പാലിക്കുകയാണ്.

സൗജന്യ പാസും അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല !

ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ ടോൾ ബാധ്യത നിയമപ്രകാരം സംസ്ഥാന സർക്കാരിനാണ്. ഇത്തരത്തിൽ സൗജന്യ പാസുള്ളവർക്ക് ഫാസ്ടാഗ് സംവിധാനം നൽകുന്നതിൽ തീരുമാനമായിട്ടില്ല. ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ, കേരളത്തിലെ പി.ഡബ്ല്യു.ഡി. സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്ക്, ഇതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമായിട്ടില്ല.

തൃശ്ശൂരിലെ പാലിയേക്കര ടോളിൽ മാത്രം 44,000-ത്തോളം പേരാണ് സൗജന്യപാസിന് അർഹർ. ഫാസ്ടാഗ് നിർബന്ധമാക്കിയശേഷം ടോൾ കമ്പനി സൗജന്യപാസ് പുതുക്കുന്നില്ല. ഇതിനെതിരേ ടോൾവിരുദ്ധ സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ജോസഫ് ടാജറ്റ് ജൂലായിൽ ഹൈക്കോടതിയിൽ പരാതി നൽകി. ഓഗസ്റ്റ് 15-നകം പി.ഡബ്ല്യു.ഡി. സെക്രട്ടറി തീരുമാനം അറിയിക്കണമെന്ന് കോടതി അറിയിച്ചെങ്കിലും ഒന്നുമായിട്ടില്ല. നിയമപോരാട്ടവുമായി മുന്നോട്ടുപോകാനാണ് ജോസഫിന്റെ തീരുമാനം.

ഇരുവശത്തേക്കുമുള്ള യാത്രകൾക്ക് ഒറ്റ ടിക്കറ്റിലൂടെ ഇളവ് നേടാമെന്നിരിക്കേ, ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ഈ ഇളവില്ല. സേവനദാതാക്കളായ ബാങ്കുകളുമായി ബന്ധപ്പെട്ടാലും വ്യക്തമായ മറുപടി ലഭിക്കാറില്ല.വികലാംഗർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിങ്ങനെ ടോൾ ഇളവിന് അർഹരായവർ പുതിയ വാഹനം വാങ്ങുമ്പോൾ ഡീലർമാർ ഫാസ്ടാഗ് പതിപ്പിച്ച് വിടുന്നുണ്ട്. ഇവർക്ക് ഇളവ് നൽകുന്നതിൽ പ്രത്യേക നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡീലർമാരുടെ ന്യായം.

ഫാസ്ടാഗ് സേവനമെന്നാൽ......

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോൾ മുന്നിലെ ചില്ലിൽ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ് ടാഗ് സ്‌കാൻ ചെയ്ത് പ്രീപെയ്ഡ് അക്കൗണ്ടിൽനിന്ന് പണം ഈടാക്കും.

കാറുകൾക്ക് ഫാസ്ടാഗ് സംവിധാനം ലഭ്യമാക്കാൻ 600 രൂപ നൽകണം. ഇതിൽ 400 രൂപ സെക്യൂരിറ്റി നിക്ഷേപവും വിതരണ ചാർജും ജി.എസ്.ടി.യും ചേരുന്നതാണ്. ബാക്കി 200 രൂപ ആദ്യ ടോപ്പ്അപ്പും. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളാണ് ഫാസ്ടാഗ് സേവനം നൽകുന്നത്. കേരളത്തിൽ ഫാസ്ടാഗ് ടോൾ പിരിവുള്ളത് എറണാകുളത്തെ കുമ്പളം, തൃശ്ശൂരിലെ പാലിയേക്കര, വാളയാറിലെ പാമ്പാംപള്ളം എന്നിവിടങ്ങളിലാണ്.

രജിസ്ട്രേഷൻ സമയത്ത് വാഹനത്തിൽ ഫാസ്ടാഗ് ഉണ്ടോ എന്ന പരിശോധന മാത്രമാണ് മോട്ടോർവാഹന വകുപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ വകുപ്പിന് ഇടപെടാനാവില്ല. ഒരുവർഷം പൂർത്തിയായശേഷം സംവിധാനത്തെക്കുറിച്ച് അവലോകനം നടത്തുമെന്നും ഗതാഗത കമ്മീഷണർ കെ. പത്മകുമാർ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP