Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാടു തെളിക്കുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നു പേർ കയറിയത് ഒരു മരത്തിൽ; അവസാനം കയറിയ തൊഴിലാളിയെ വലിച്ചു താഴെയിട്ട് ചവിട്ടിയരച്ചു; മണിയാറിൽ കാട്ടാന കൊന്നത് അച്ചൻ കോവിൽ സ്വദേശി വിജേന്ദ്രനെ

കാടു തെളിക്കുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നു പേർ കയറിയത് ഒരു മരത്തിൽ; അവസാനം കയറിയ തൊഴിലാളിയെ വലിച്ചു താഴെയിട്ട് ചവിട്ടിയരച്ചു; മണിയാറിൽ കാട്ടാന കൊന്നത് അച്ചൻ കോവിൽ സ്വദേശി വിജേന്ദ്രനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. മണിയാർ എവിടിയുടെ തോട്ടത്തിൽ കാടുതെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ വിജേന്ദ്രൻ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കാടു തെളിക്കുന്നതിനിടയിൽ കാട്ടാനയെ കണ്ട് ഭയന്നോടി മരത്തിൽ കയറാൻ ശ്രമിക്കുമ്പോൾ വലിച്ചു താഴെയിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. മണിയാർ അടുകുഴിയിൽ പ്ലാന്റേഷനിൽ കാട് തെളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിജേന്ദ്രനും മറ്റ് രണ്ട് തൊഴിലാളികളും.

ഈ സമയമാണ് ആന പാഞ്ഞടുത്തത്. രക്ഷപ്പെടാൻ വേണ്ടി മൂന്നു പേരും അടുത്തു കണ്ട മരത്തിൽ കയറി. ഏറ്റവും ഒടുവിലായി കയറിയ വിജേന്ദ്രനെ കാട്ടാന വലിച്ച് താഴെയിട്ട് ചവുട്ടുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ഇവിടെ മോർച്ചറി സൗകര്യമില്ലാത്തതിനാൽ കോഴഞ്ചേരി ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP