Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാറിന് സമീപം കാട്ടാനകൾ നടുറോഡിലൂടെ നടക്കുന്നു; വീടുകൾക്ക് നേരെ ആക്രമണം; ദേശീയ പാത പലവട്ടം കുറുകെ കടന്ന് പ്രകടനം; ആശങ്കയോടെ നാട്ടുകാർ

വാളയാറിന് സമീപം കാട്ടാനകൾ നടുറോഡിലൂടെ നടക്കുന്നു; വീടുകൾക്ക് നേരെ ആക്രമണം; ദേശീയ പാത പലവട്ടം കുറുകെ കടന്ന് പ്രകടനം; ആശങ്കയോടെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: മരുതറോഡ് പുതുശ്ശേരി പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകളുടെ ശല്യം തുടർക്കഥയാണ്. എന്നാൽ ഇന്നലെ ദേശീയപാതയും കടന്നായിരുന്നു കാട്ടാനകളുടെ പരാക്രമം. പുലർച്ചെ അഞ്ചിനു മരുതറോഡ് റസിഡന്റ്‌സ് കോളനികളിലൂടെ സഞ്ചരിച്ചെത്തിയ 2 കാട്ടാനകളാണു മരുതറോഡ് ജംക്ഷനിൽ സേലം കൊച്ചി ദേശീയപാത കുറുകെകടന്നത്. റോഡരികിൽ കുറേ സമയം നിലയുറപ്പിച്ച ശേഷം 15 മിനിറ്റുകളുടെ ഇടവേളകളിൽ ദേശീയപാത കുറുകെകടന്നു നടന്നുനീങ്ങുകയായിരുന്നു. ഇതു കൂടാതെ ഇവിടത്തെ കോളനികളിലെ വീടുകളുടെ ഗെയ്റ്റും മതിലുകളും ഏക്കർ കണക്കിന് വാഴക്കൃഷിയും കാട്ടാനകൾ നശിപ്പിച്ചു.

മരുതറോഡ് സിഗ്‌നൽ ജംക്ഷനിലൂടെ റോഡിനപ്പുറത്തേക്കു കടന്ന ആനകൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപത്തും അൽപ നേരം നിലയുറപ്പിച്ചു. പുലർച്ചേ സമയമായതിനാൽ വാഹനങ്ങൾ കുറവായിരുന്നു. അതുകൊണ്ട് തന്നെ വൻ അപകടം ഒഴിവായി. റോഡരികിൽ നിർത്തിയ രണ്ടു ബൈക്കും സൈക്കിളും ആന ചവിട്ടി തെറിപ്പിച്ചു. നാട്ടുകാർ ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആക്രമിക്കാൻ വന്നതോടെ എല്ലാവരും ചിതറിയോടി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പ് വാച്ചർമാരും ചേർന്നാണ് രാവിലെ ഏഴരയോടെ ആനയെ വനത്തിലേക്കു കയറ്റിയത്. ഒരു മണിക്കൂറാണ് ആന ദേശീയ പാതയിലും പരിസരത്തുമായി തമ്പടിച്ചത്.

ആനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ പലർക്കും പരിക്ക് പറ്റി. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മലമ്പുഴയിൽ കാട്ടാനകൾ ആക്രമിച്ചു കൊലപ്പെടുത്തിയത് 9 പേരെയാണ്. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്താൻ ആരും നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. ജനങ്ങൾ നിരവധി തവണ പരാതികളുമായി സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP