Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാവക്കാട് മണത്തല നേർച്ചക്കിടെ ആനയിടഞ്ഞു; 18 പേർക്ക് പരിക്ക്; നാടിനെ വിറപ്പിച്ച കൊമ്പനെ തളക്കാനായത് മണിക്കൂറുകൾക്ക് ശേഷം

ചാവക്കാട് മണത്തല നേർച്ചക്കിടെ ആനയിടഞ്ഞു; 18 പേർക്ക് പരിക്ക്; നാടിനെ വിറപ്പിച്ച കൊമ്പനെ തളക്കാനായത് മണിക്കൂറുകൾക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

ചാവക്കാട്: മണത്തല നേർച്ചക്കിടെ ആനകൾ കൊമ്പുകോർത്തു. നാല് ആനകൾ ഇടഞ്ഞു. ഒരാനക്ക് കുത്തേറ്റു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 18 പേർക്ക് പരിക്ക്. ബ്ലാങ്ങാട് ബീച്ച് മിറാക്കിൾസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് ആനകളുമായുള്ള കാഴ്ചയും സിദ്ദീക്ക് പള്ളി പരിസരത്ത് നിന്നും നാല് ആനകളുമായുള്ള നാട്ടുകാഴ്ചക്കുമിടെ വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.

പൂത്തൂർ ദേവി നന്ദൻ എന്ന ആന, പാലക്കാട് പുത്തൂർ ബാലകൃഷ്ണൻ എന്ന ആനയെ കുത്തിയതാണ് തുടക്കം. ഇതോടെ കാഴ്ചക്കാർ ചിതറിയോടി. ഇതിനിടയിലാണ് പലർക്കും പരിക്കേറ്റത്. പന്നിത്തടം ഹസ്ന (18), ഇരട്ടപ്പുഴ ആലുങ്ങൽ മോനിഷ (28), ഇരട്ടപ്പുഴ അണ്ടത്തോട് ലുബ്ന (32), ബൽങ്ങാട് സ്വദേശിനി ഫാത്തിമ്മ (60), അഞ്ചങ്ങാടി സ്വദേശി സുഹറാബി (38), അഞ്ചങ്ങാടി പണിക്കവീട്ടിൽ ഹംദാൻ (18), പണിക്കവീട്ടിൽ നസീം (11),

ഇരട്ടപ്പുഴ മമ്മസ്രായില്ലത്ത് ഷാമിൽ (12), ഷബീബ് (എട്ട്), മടേകടവ് കൊച്ചുകുളം ശ്രിജിൽ (18) കൊയിലാണ്ടി സ്വദേശി അലൻ (അഞ്ച്), വെളിയങ്കോട് സ്രാങ്കിന്റകത്ത് ഖാദർ (38), മകൻ അമിൻ (എട്ട്), അണ്ടത്തോട് ആല്യേമിന്റകത്ത് ഹുസൈൻ (43), സുഹൃത്ത് കബീർ (39), അലി (28), ഷഹർബാൻ (34) എന്നിവർക്കാണ് പരിക്കേറ്റത്.

കാഴ്ച മടേകടവിലെത്തിയതോടെ വീതികുറഞ്ഞ റോഡിൽ ആനകൾക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടയിൽ ആന മറ്റൊരാനയെ കുത്തിയത്. ഇതോടെ മറ്റു ആനകളും ഇടഞ്ഞു. തൊട്ടടുത്ത സൽബ് മതിലും സമീപത്തെ വീടുകളുടെ മതിലുകളും ആനകൾ തകർത്തു. ആനപുറത്തുള്ളവർ ചാടിരക്ഷപെടുകയായിരുന്നു. പല വീട്ടുവളപ്പിലും ആനകൾ നാശനഷ്ടങ്ങൾ വരുത്തി.

ചാവക്കാട് എസ്ഐ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസും ഫോറസ്റ്റും സ്ഥലത്തെത്തി. ഓടിയ ആനകളിൽ മൂന്നണ്ണത്തിനെ 15 മിനിറ്റകം പാപ്പാന്മാർ തളച്ചെങ്കിലും ദേവീനന്ദനെ തളക്കാൻ മണിക്കൂറുകൾ എടുത്തു. സമീപത്തെ വീട്ടുവളപ്പിൽ കയറിയ കൊമ്പൻ തെങ്ങുകൾ കുത്തിയിടാൻ ശ്രമിച്ചു. മാവിന്റെ കൊമ്പ് കുത്തിമറിച്ചിട്ടു. ഇതിനിടയിൽ പുറകിലെ ഒരുകാൽ കമ്പം ഉപയോഗിച്ചു ബന്ധസ്ഥനാക്കിയെങ്കിലും കമ്പം പൊട്ടിക്കാൻ കൊമ്പൻ ശ്രമം നടത്തികൊണ്ടിരുന്നു.അഞ്ച് പാപ്പാന്മാർ ഏറെ ശ്രമിച്ചെങ്കിലും കൊമ്പനെ അനുനയിപ്പിക്കാനും തളക്കാനും കഴിഞ്ഞില്ല. പിന്നീട് 15 അംഗ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് കൊമ്പനെ തളച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP