Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവുങ്ങ് ചവിട്ടി മറിച്ചിട്ട് തിന്നാൻ ശ്രമിച്ചപ്പോൾ വീണത് വൈദ്യുതി ലൈനിന് മുകളിലേക്ക്; തലഭാഗം പിടിക്കാൻ ആഞ്ഞപ്പോൾ തുമ്പിക്കൈയും വൈദ്യുതി ലൈനിൽ ചുറ്റി; ഇടമലയാർ പോങ്ങൻചോട് ആദിവാസി കോളനി പരിസരത്ത് കാട്ടുകൊമ്പന് ദാരുണാന്ത്യം

കവുങ്ങ് ചവിട്ടി മറിച്ചിട്ട് തിന്നാൻ ശ്രമിച്ചപ്പോൾ വീണത് വൈദ്യുതി ലൈനിന് മുകളിലേക്ക്; തലഭാഗം പിടിക്കാൻ ആഞ്ഞപ്പോൾ തുമ്പിക്കൈയും വൈദ്യുതി ലൈനിൽ ചുറ്റി; ഇടമലയാർ പോങ്ങൻചോട് ആദിവാസി കോളനി പരിസരത്ത് കാട്ടുകൊമ്പന് ദാരുണാന്ത്യം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തീറ്റ തേടിയിറങ്ങിയ കാട്ടുകൊമ്പന്റെ ഷോക്കേറ്റുള്ള ദാരുണാന്ത്യം കാഴ്ചക്കാർക്ക് വേദനയായി. തുണ്ടത്തിൽ ഫോറസ്റ്റ് റെയിഞ്ചിലെ ഇടമലയാർ പൊങ്ങൻചോട് ആദിവാസി കോളനിയിലെത്തിയ ആറ് വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പനാണ് ചരിഞ്ഞത്. ഇന്നലെ വൈകിട്ട്് തീറ്റതേടിയെത്തിയ കൊമ്പന് ഷോക്കേൽക്കുകയും ചരിയുകയുമായിരുന്നു എന്നാണ് കോളനിവാസികളിൽ നിന്നും വനംവകുപ്പധികൃതർക്ക് ലഭിച്ച വിവരം.

കാടിറങ്ങിയ ആന അല്പനേരം കോളനി പ്രദേശത്ത് ചുറ്റിക്കറങ്ങിയെന്നും പിന്നീടാണ് ജീവൻ അപഹരിച്ച അപകടത്തിൽപെട്ടതെന്നുമാണ് വനം വകുപ്പധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായത്. കവുങ്ങ് ഒടിച്ച് ഭക്ഷണമാക്കാനായിരുന്നു കരിവീരന്റെ നീക്കം. കവുങ്ങ് ചവിട്ടി മറിച്ചിട്ടത് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈനിലേയ്ക്കായിരുന്നു. ലൈനിൽ തുങ്ങിക്കിടന്ന കവുങ്ങിന്റെ തലഭാഗം തൂമ്പികൈയിൽ പിടിക്കാനാഞ്ഞപ്പോൾ ഒപ്പം വൈദ്യുത കമ്പിയും കുടുങ്ങി. തുമ്പികൈയിൽ വൈദ്യൂതകമ്പി ചുറ്റിയ നിലിലാണ് ആനയുടെ ജഡം കാണപ്പെട്ടത്.

വൈദ്യുത ആഘാതം ഏറ്റ് താമസിയാതെ തന്നെ ആന മരണപ്പെട്ടെന്നാണ് കോളനിവാസികളുടെ അനുമാനം. വിശപ്പകറ്റാനുള്ള ശ്രമത്തിനിടെ കാട്ടുകൊമ്പന് ഇത്തരത്തിൽ അപകടമുണ്ടായത് പ്രദേശത്തെ ആനപ്രേമികളെയും വ്യസനത്തിലാക്കി. വിവരമറിഞ്ഞ് നിരവധി പേർ പൊങ്ങൻചോട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മേൽനടപടികൾക്ക് ശേഷം ആനയുടെ ജഡം പോസ്റ്റുമോർട്ടം നടത്തി സംസ്‌കരിക്കുമെന്ന് തുണ്ടംറെയിഞ്ചോഫീസർ സിജോ സാമുവൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP