Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ ചന്ദനക്കാംപാറക്കടുത്ത നറുക്കും ചിത്തയിൽ കാട്ടാന കിണറ്റിൽ വീണു; പതിനഞ്ച് മീറ്ററോളം ആഴമുള്ള കിണറ്റിൽ വീണ ആനയെ കരയ്ക്ക് കയറ്റിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

കണ്ണൂർ ചന്ദനക്കാംപാറക്കടുത്ത നറുക്കും ചിത്തയിൽ കാട്ടാന കിണറ്റിൽ വീണു; പതിനഞ്ച് മീറ്ററോളം ആഴമുള്ള കിണറ്റിൽ വീണ ആനയെ കരയ്ക്ക് കയറ്റിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

കണ്ണൂർ: ജില്ലയിലെ കുടിയേറ്റ മേഖലയായ ചന്ദനക്കാംപാറക്കടുത്ത നറുക്കും ചിത്തയിൽ കാട്ടാന കിണറ്റിൽ വീണു. പുളിക്കതടത്തിൽ ചന്ദ്രന്റെ കൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം ആഴമുള്ള കിണറ്റിലാണ് ആന വീണത്. രണ്ടാനകൾ ഒരുമിച്ചായിരുന്നു ഇവിടെ എത്തിയത്. അതിലൊന്ന് കിണറ്റിൽ വീഴുകയായിരുന്നു. കൃഷി നശിപ്പിക്കുന്നതിനെ തുടർന്ന് പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്തുന്നതിനിടെയാണ് ആന കിണറ്റിൽ വീണത്. പാടാം കവലയിൽ നിന്നും വനം വകുപ്പ് അധികൃതരും പയ്യാവൂർ പൊലീസും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ കരയ്ക്കു കയറ്റി വിട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിലെ കർഷകരുടെ റബ്ബർ, വാഴ ഉൾപ്പെടെയുള്ള കൃഷികൾ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. തുടർച്ചയായി ആനകളെത്തുന്നതിനാൽ കർഷകർ ഭീതിയിലാണ്. ഈ ഭാഗത്ത് വൈദ്യുത വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊട്ടടുത്ത കർണ്ണാടക വനത്തിൽ നിന്നാണ് ആനകൾ കൂട്ടമായി ഇവിടെ എത്തുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP