Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനവേട്ട കേസിലെ പ്രധാന പ്രതി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ; ഐക്കരമറ്റം വാസുവിനെ മരണത്തോടെ അന്വേഷണം വഴിമുട്ടിയേക്കും; വമ്പന്മാരിൽ എത്താതെ കേസ് ഒതുക്കപ്പെട്ടു

ആനവേട്ട കേസിലെ പ്രധാന പ്രതി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ; ഐക്കരമറ്റം വാസുവിനെ മരണത്തോടെ അന്വേഷണം വഴിമുട്ടിയേക്കും; വമ്പന്മാരിൽ എത്താതെ കേസ് ഒതുക്കപ്പെട്ടു

കൊച്ചി: ആനവേട്ട സംഭവത്തിലെ പ്രധാന പ്രതി ഐക്കരമറ്റം വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിൽ വച്ചാണ് ഇരുപതിലേറെ ആനകളെ കൊന്ന് ആനക്കൊമ്പുകൾ വില്പന നടത്തിയ കേസിലെ ഒന്നാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ദുർഗാപുരിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പൊലീസിനാണ് വിവരം ലഭിച്ചത്. വാസുവിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയാനായി മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.

കേസിൽ ഇതേ വരെ തിരുവനന്തപുരത്തുനിന്നും 13 പേരെയും എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ നിന്നും മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളും അറസ്റ്റിലായവരിലുൾപ്പെടും.

നാൽപ്പതിലധികം ആനകളെ കൊന്ന് കൊമ്പെടുത്ത ആറ് പ്രതികളും തിരുവനന്തപുരത്തുകൊമ്പുകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന മുഖ്യപ്രതികളുമൊന്നും ചിത്രത്തിൽ വന്നിട്ടില്ല. വൻസ്രാവുകൾ രാഷ്ട്രീയത്തിന്റേയും ഉദ്യോഗസ്ഥരുടേയും തണലിൽ കഴിയുകയാണ്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയവരൊന്നും സമ്പന്നരല്ല. വീടുകളിൽ ആനക്കൊമ്പ് കരകൗശല വസ്തുക്കൾ ഉണ്ടാക്കി കൊടുക്കുന്ന ശില്പികളാണ് ഒട്ടുമിക്കവരും. ചാക്ക രവിയും വില്യംസും പ്രിസ്റ്റൺ സിൽവയും ്രൈബറ്റ് അജിയുമാണ് വൻതോക്കുകളുമായി ബന്ധമുള്ളവരെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതേസമയമം വാസുവിന്റെ മരണത്തോടെ കേസിന്റെ തുടരന്വേഷണം വഴിമുട്ടിയേക്കും. ആനകൊമ്പ് വാങ്ങിയ വമ്പന്മാരിലേക്ക് അന്വേഷണം എത്താതെ അവസാനിക്കാനുള്ള സാധ്യതയാണ് ഇതോടെ വർധിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP