Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി മെട്രോയെ ട്രാക്കിലാക്കി സംതൃപ്തിയോടെ ഇന്ദ്രപ്രസ്ഥത്തിലേക്ക്; ഇ.ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയത് നേട്ടമായി; അമരക്കാരൻ ഏലിയാസ് ജോർജ് പടിയിറങ്ങുമ്പോൾ പേട്ടയിലേക്ക് കുതിക്കാൻ വെമ്പി മെട്രോയുടെ വികസനം; വാട്ടർ മെട്രോ യാഥാർഥ്യമായാൽ കൊച്ചി ഗ്ലോബൽ സിറ്റിയായി മാറുമെന്ന് ഏലിയാസ് ജോർജ്

കൊച്ചി മെട്രോയെ ട്രാക്കിലാക്കി സംതൃപ്തിയോടെ ഇന്ദ്രപ്രസ്ഥത്തിലേക്ക്; ഇ.ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയത് നേട്ടമായി; അമരക്കാരൻ ഏലിയാസ് ജോർജ് പടിയിറങ്ങുമ്പോൾ പേട്ടയിലേക്ക് കുതിക്കാൻ വെമ്പി മെട്രോയുടെ വികസനം; വാട്ടർ മെട്രോ യാഥാർഥ്യമായാൽ കൊച്ചി ഗ്ലോബൽ സിറ്റിയായി മാറുമെന്ന് ഏലിയാസ് ജോർജ്

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: മെട്രോയുടെ അമരത്ത് നിന്ന് ഏലിയാസ് ജോർജ് പടിയിറങ്ങി. കെ.എം.ആർ.എല്ലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം അദ്ദേഹം ഇന്നൊഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് അദ്ദേഹം രാജിക്കത്ത് കൈമാറി.

അഖിലേന്ത്യാ സർവീസിൽ നിന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ വിരമിച്ച ഏലിയാസിന് കൊച്ചി മെട്രോ എം.ഡി സ്ഥാനത്ത് മൂന്നു വർഷത്തേക്ക് കൂടി കാലാവധി സർക്കാർ നീട്ടിനൽകിയിരുന്നു.എന്നാൽ, മെട്രോയുടെ രണ്ടാംഘട്ടത്തിൽ താനുണ്ടാവില്ലെന്ന് ഏലിയാസ് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിലെ അവസാന റീച്ചായ പാലാരിവട്ടം മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്.

അഞ്ചു വർഷം കൊച്ചി മെട്രോയുടെ എം.ഡി സ്ഥാനത്തിരുന്ന ഏലിയാസ് ജോർജ് തുടക്കത്തിൽ ഇ. ശ്രീധരനുമായും ഡി.എം.ആർ.സിയുമായും കെ.എം.ആർ.എല്ലിനുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചാണ് മുന്നോട്ടുപോയത്. തൃപ്പൂണിത്തുറയിലേക്കുള്ള രണ്ടാം ഘട്ടത്തിനും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള മൂന്നാം ഘട്ടത്തിനും വിശദമായ പദ്ധതിനിർദ്ദേശം തയ്യാറാക്കിയത് ഏലിയാസാണ്. അണ്ടർ 17 ലോകകപ്പിന് മുമ്പ് കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുകയും ചെയ്തു.

മെട്രോ ഒന്നാം ഘട്ടം അതിവേഗം പൂർത്തിയാക്കിയതിൽ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണെന്ന്ഏലിയാസ് ജോർജ് പറഞ്ഞു.
വാട്ടർ മെട്രൊ യാഥാർത്ഥ്യമായാൽ കൊച്ചി ഗ്ലോബൽ സിറ്റിയായി മാറുമെന്നും ഏലിയാസ് ജോർജ് പറഞ്ഞു.കെഎംആർഎൽ എംഡിയായിരുന്ന സമയം തന്റെ സർവ്വീസിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി.

മെട്രോ പേട്ടയിലേയ്ക്ക് നീട്ടുന്ന ജോലികൾ, കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ്, വാട്ടർ മെട്രോ തുടങ്ങി വിവിധ ജോലികൾ പുതിയ എംഡിയെ കാത്തിരിക്കുന്നുണ്ട്. കാക്കനാട്ടേയ്ക്ക് മെട്രൊ നീട്ടുമ്പോൾ ഇ ശ്രീധരന്റെ സഹായം തേടിയിട്ടുണ്ടെന്നും ഏലിയാസ് ജോർജ് പറഞ്ഞു.
ഏലിയാസ് ജോർജ് ഡൽഹിയിലേക്ക് താമസം മാറുമെന്നറിയുന്നു. ഭാര്യ അരുണ സുന്ദർരാജ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ സെക്രട്ടറിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP