Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് മുതൽ നിലവിൽ വരുന്നത് സഹായം തേടി വിളിക്കാനുള്ള ഏക നമ്പർ; എല്ലാവിധ സേവനങ്ങൾക്കുമായി നിലവിൽ വരുന്നത് 112 എന്ന ടോൾഫ്രീ നമ്പർ; സഹായം തേടി വിളിക്കുന്നത് എവിടെ നിന്നെന്ന് അറിയാനുള്ള സംവിധാനം ഉൾപ്പെടെ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് മുതൽ നിലവിൽ വരുന്നത് സഹായം തേടി വിളിക്കാനുള്ള ഏക നമ്പർ; എല്ലാവിധ സേവനങ്ങൾക്കുമായി നിലവിൽ വരുന്നത് 112 എന്ന ടോൾഫ്രീ നമ്പർ; സഹായം തേടി വിളിക്കുന്നത് എവിടെ നിന്നെന്ന് അറിയാനുള്ള സംവിധാനം ഉൾപ്പെടെ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം ഇന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും. പൊതുജനങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനായി ആരംഭിച്ച സംവിധാനമാണ് എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം. അടിയന്തരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് കൺട്രോൾ റൂം തയാറാക്കിയിരിക്കുന്നത്.

പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ആസ്ഥാനത്ത് നിർവഹിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധതരം സഹായ അഭ്യർത്ഥനകൾക്ക് വ്യത്യസ്ത ഫോൺ നമ്പരുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതിയാകും.

ഫയർ ഫോഴ്‌സിന്റെ സേവനങ്ങൾക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങൾക്കുള്ള 108, സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തും. സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാകും 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുക.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കൺട്രോൾ സെന്ററുകൾ മുഖേന കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടനടി പൊലീസ് സഹായം ലഭ്യമാക്കാനും കഴിയും. കേരളത്തിൽ എവിടെനിന്നും ഫോൺ വഴി കമാൻഡ് സെന്ററുമായി സൗജന്യമായി ബന്ധപ്പെടാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് കമ്മിഷണറേറ്റുകളിൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു. പ്രളയകാലത്ത് സഹായ അഭ്യർത്ഥനയുമായി നിരവധി പേർ 112 എന്ന നമ്പറിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP