Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൊയേഷ്യ സ്ലോവേനിയയിലേക്ക് അയച്ചു; സ്ലോവേനിയ വാതിൽ കൊട്ടിയടച്ചു; പെരുമഴയിലും കനത്ത മഞ്ഞിലും തണുത്ത് വിറച്ച് 2000ത്തോളം അഭയാർത്ഥികൾ തെരുവിൽ

ക്രൊയേഷ്യ സ്ലോവേനിയയിലേക്ക് അയച്ചു; സ്ലോവേനിയ വാതിൽ കൊട്ടിയടച്ചു; പെരുമഴയിലും കനത്ത മഞ്ഞിലും തണുത്ത് വിറച്ച് 2000ത്തോളം അഭയാർത്ഥികൾ തെരുവിൽ

യൂറോപ്പിലേക്ക് വൻതോതിൽ എത്തുന്ന അഭയാർത്ഥികളെ പരസ്പരം പങ്ക് വയ്ക്കുന്ന വിഷയത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുള്ളതായി അറിയാമല്ലോ...? അതിലേക്ക് പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തുകൊണ്ടുള്ള നീക്കമാണ് സ്ലോവേനിയ ഇപ്പോൾ നടത്തിയിരിക്കുന്നത്. ക്രൊയേഷ്യ സ്ലോവേനിയയിലേക്ക് 2000ത്തോളം അഭയാർത്ഥികളെ അവിടെ അധിവസിപ്പിക്കാനായി അയച്ചതായിരുന്നു. എന്നാൽ ഇവർക്ക് നേരെ സ്ലോവേനിയ വാതിൽ കൊട്ടിയടക്കുകയായിരുന്നു.തുടർന്ന് പെരുമഴയിലും കനത്ത മഞ്ഞിലും തണുത്ത് വിറച്ച് 2000ത്തോളം അഭയാർത്ഥികൾ തെരുവിൽ കിടക്കുകയാണ്.

സ്ലോവേനിയൻ പൊലീസ് കനത്ത സുരക്ഷാ മതിലുയർത്തി ഇവരെ തടയുകയായിരുന്നു. ഇതിനെത്തുടർന്ന് അവർ കുറച്ച് നേരം വന്ന ട്രെയിനുകളിൽ തന്നെ നിലയുറപ്പിക്കുകയും പിന്നീട് ട്രാക്കിലേക്കിറങ്ങുകയുമായിരുന്നു. മഴയെ പ്രതിരോധിക്കാൻ റെയിൻ കോട്ട് അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയ പുതച്ചാണിവർ നിലകൊള്ളുന്നത്. കുട്ടികളൊടൊപ്പമുള്ള 150 പേരെ മാത്രമാണ് അതിർത്തി കടക്കാൻ സ്ലോവേനിയ അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ രാത്രി മുഴുവൻ തണുത്ത് വിറച്ച് പുറത്ത് നിലകൊള്ളുകയായിരുന്നു.തണുപ്പ്ശമിപ്പിക്കാൻ ചിലർ തീ കായുന്നതും കാണാമായിരുന്നു.

ക്രൊയേഷ്യൻ പൊലീസായിരുന്നു ഇവരെ ട്രെയിനിൽ കയറ്റി ഇവിടേക്കയച്ചത്. എന്നാൽ സ്ലോവേനിയൻ പൊലീസ് അതിർത്തി തുറന്ന് കൊടുത്തതുമില്ല. ജനക്കൂട്ടം അകത്ത് കടക്കാതിരിക്കാൻ അവർ കനത്ത ഇരുമ്പുകമ്പികളാലുള്ള തടസമായിരുന്നു ഉയർത്തിയിരുന്നത്. സ്ലോവേനിയയിലേക്ക് കടക്കാനുള്ള വഴികൾ അഭയാർത്ഥികൾ തേടുന്നതിനിടെ മറുഭാഗത്ത് ക്രൊയേഷ്യൻ പൊലീസും നിലയുറപ്പിച്ചിരുന്നു. അഭയാർത്ഥികൾ തിരിച്ച് അവിടേക്ക് ചെല്ലാതിരിക്കാനായിരുന്നു ഇത്.

തങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് മുൻഗണന നൽകി പ്രവേശിപ്പിച്ചതെന്നാണ് സ്ലോവേനിയൻ പൊലീസ് പറയുന്നത്. ഈ സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങൾക്കിടയിലും നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീണിരിക്കുകയാണ്. ഓരോ ദിവസവും 2500 പേരെ മാത്രമെ അയക്കുകയുള്ളൂവെന്ന കരാർ ക്രൊയേഷ്യ ലംഘിച്ചുവെന്നാണ് സ്ലൊവേനിയ ആരോപിക്കുന്നത്.

അഭയാർത്ഥികളെ പ്രവേശിപ്പിക്കുന്ന ഓസ്ട്രിയ തടഞ്ഞതിനെ തുടർന്ന് തങ്ങൾ ഓരോ ദിവസവും 2500 പേരെ പ്രവേശിപ്പിക്കുമെന്ന് സ്ലോവേനിയയുടെ ഇന്റീരിയർ മിനിസ്റ്റർ വെസ്‌ന ഗ്യോർകോസ് നിഡാർ സമ്മതിച്ചിരുന്നു. എന്നാൽ ഇതിൽക്കൂടുതൽ പേരെ ക്രൊയേഷ്യ അയച്ചതിനാലാണ് അവരെ തടഞ്ഞിരിക്കുന്നതെന്നാണ് സ്ലോവേനിയ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. സ്ലോവേനിയയിലേക്കെത്തിച്ചേരുന്നതിനുള്ള തങ്ങളുടെ ഹംഗറിയുടെ തെക്കൻ അതിർത്തി അടച്ചതിനെ തുടർന്ന് ബാൽക്കൻ രാജ്യങ്ങൾ കടുത്ത അഭയാർത്ഥി പ്രവാഹത്തെയാണ് അഭമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

പ്രധാനമായും സിറിയയിൽ നിന്നെത്തിയ നിരവധി അഭയാർത്ഥികൾ സെർബിയക്കും യൂറോപ്യൻ യൂണിയനിൽ അംഗമായ ക്രൊയേഷ്യയ്ക്കും മധ്യേയുള്ള ചെളിനിറഞ്ഞ പ്രദേശത്ത് രാത്രി മുഴുവൻ കഴിച്ച് കൂട്ടുന്ന വേദനാജനകമായ മറ്റ് ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച ഹംഗറി ക്രൊയേഷ്യയുമായുള്ള അതിർത്തി അടച്ചിരുന്നു. കനത്ത അ ഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാനായിരുന്നു ഇത്. ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും അഭയാർത്ഥികൾ ഇതിലെയായിരുന്നു പോയിരുന്നത്. തുടർന്ന് അവർ സ്ലോവേനിയ വഴി പോകാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP