Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റിന് മുൻപിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം ! മരത്തിന് മുകളിൽ കയറി കഴുത്തിൽ ഷാൾ കുരുക്കിയ ആലപ്പുഴ സ്വദേശിനിയെ താഴെയിറക്കി അഗ്നിശമന സേന; സംഭവം രാവിലെ ഏഴ് മണിയോടെ; ഭർത്താവ് മാസങ്ങൾക്ക് മുൻപേ മരിച്ചെന്നും രണ്ടു മക്കളുള്ള തനിക്ക് മറ്റ് വരുമാനമില്ലെന്നും ഡിനിയ

സെക്രട്ടറിയേറ്റിന് മുൻപിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം ! മരത്തിന് മുകളിൽ കയറി കഴുത്തിൽ ഷാൾ കുരുക്കിയ ആലപ്പുഴ സ്വദേശിനിയെ താഴെയിറക്കി അഗ്നിശമന സേന; സംഭവം രാവിലെ ഏഴ് മണിയോടെ; ഭർത്താവ് മാസങ്ങൾക്ക് മുൻപേ മരിച്ചെന്നും രണ്ടു മക്കളുള്ള തനിക്ക് മറ്റ് വരുമാനമില്ലെന്നും ഡിനിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ കെഎസ്ആർടിസി എംപാനൽ ജീവനക്കാർ സമരം നടത്തി വന്നിരുന്ന പന്തൽ നഗരസഭ പൊളിച്ചു മാറ്റി ദിവസങ്ങൾക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുൻപിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് എംപാനൽ ജീവനക്കാരി. ജോലി നഷ്ടമായ ആലപ്പുഴ സ്വദേശിനി ഡിനിയയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇവർ സെക്രട്ടറിയേറ്റിന് മുൻപിലുള്ള മരത്തിൽ കയറിയ ശേഷം കഴിത്തിൽ ഷാൾ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സമരപ്പന്തൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ പ്രതിഷേധിക്കാനെത്തിയതായിരുന്നു എംപാനൽ ജീവനക്കാർ.

ഇവരാണ് ഡിനിയ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട്. ഉടൻ തന്നെ അഗ്നി ശമന സേനാംഗങ്ങൾ വന്ന് ഇവരെ ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ഇവരെ പിന്നീട് മരത്തിന് മുകളിൽ നിന്ന് താഴെ ഇറക്കി. ഡിനിയ മരത്തിന് മുകളിൽ കയറിയത് ആരും അറിഞ്ഞിരുന്നില്ല . ഇത് ജനശ്രദ്ധ ആകർഷിക്കാനല്ല ആത്മഹത്യയ്ക്ക് തന്നെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇവർ മരത്തിന് മുകളിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട മറ്റ് എംപാനൽ സമരക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.

എംപാനൽ കണ്ടക്ടറായിരുന്നു ഡിനിയയ്ക്ക് രണ്ട് മക്കളുണ്ട്. മറ്റ് ജീവിത മാർഗം ഉള്ളയാളായിരുന്നില്ല. ഭർത്താവ് ആറുമാസം മുമ്പ് മരിച്ചിരുന്നു. ജോലി ലഭിച്ചിരുന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലായെന്ന് ഇവർ മറ്റുള്ളവരോട് പറഞ്ഞിരുന്നതായാണ് സൂചന.രാവിലെ 8.20 നാണ് ഇവർ മരത്തന് മുകളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മറ്റ് സമരക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ആളുകൾ ഒച്ചവെക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.

ഫയർ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥർ പിന്നിൽ കൂടി മരത്തിൽ കയറി ഇവരുടെ കഴുത്തിലുണ്ടായിരുന്ന കുരുക്ക് മാറ്റുകയും പിന്നീട് 8.45 ഓടുകൂടി താഴെഇറക്കുകയുമായിരുന്നു. കുറച്ചുദിവസങ്ങളായി ഇവർ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ടായിരുന്നു. സമരപ്പന്തൽ ഇന്നലെ അർധരാത്രിയിൽ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആതമഹത്യാ ശ്രമം ഉണ്ടായത്.

നിറകണ്ണുകളോടെ എംപാനൽ ജീവനക്കാർ

എല്ലാവരെയും ജോലിയിൽ തിരിച്ചെടുക്കുക, അതിനു കഴിയില്ലെങ്കിൽ നിയമപരമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുയർത്തിയാണ് രണ്ടാം വട്ടം എംപാനലുകാർ സമരം നടത്തി വന്നത്. വനിതകൾ ഉൾപ്പെടെയുള്ള സമരക്കാർ പൊരിവെയിലത്ത് റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. സമരവേദിക്ക് ഇരുവശവും മറ്റ് സമരങ്ങൾ നടക്കുന്നതിനാലാണ് അവർ ശയന പ്രദക്ഷിണം നടത്താതിരന്നതെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.

പതിന്നാലു വർഷമായി തൊഴിലെടുക്കുന്നവരെ പിരിച്ചുവിടാനാവില്ലെന്നും ജീവനക്കാർക്ക് എല്ലാ സംരക്ഷണവും നൽകണമെന്നും ജീവനക്കാർ പറയുന്ന. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. കെഎസ്.ആർ.ടി.സി നിലനിറുത്തുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണം. എംപാനൽ എന്ന വേർതിരിവ് വേണ്ട. ഒരേ പോലെ പണിയെടുക്കുന്നവരാണ് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. അവരെ ഒന്നിച്ചു കാണാൻ ട്രേഡ് യൂണിയനുകൾ ശ്രമിക്കണം. നിലനില്പിനു വേണ്ടിയുള്ള സമരമാണ് കെ.എസ്.ആർ.ടി.സിയിൽ നടക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ലെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ ജീവിതം വലിയ സാമൂഹ്യ പ്രശ്‌നമാണെന്ന് സമരപന്തലിലെത്തിയ നേതാക്കൾ അടക്കമുലഅളവർ ഓർമ്മിപ്പിക്കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയാൽ മാത്രമേ കമ്പനിയെ രക്ഷിക്കാൻ കഴിയൂ . കുത്തഴിഞ്ഞ പോക്കാണ് ഇപ്പോഴത്തേത്. കെ.എസ്.ആർ.ടി.സിയിൽ ഓഡിറ്റിങ് നടത്തിയിട്ട് വർഷങ്ങളായി. സ്ഥാപനം നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സമരപന്തലിൽ വച്ച് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP