Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗക്ക്ഡൗണിലായതോടെ ഉറ്റവരുടെ അടുത്തെത്താൻ കാൽനടയായി കിലോമീറ്റർ താണ്ടുന്നവർ ഇനിയുമുണ്ട്; തമിഴ്‌നാട്ടിലെ ഉറ്റവരുടെ അടുത്ത് എത്താൻ അഞ്ചംഗ സംഘം നടന്നത് 100 കിലോമീറ്ററോളം: ഉശിലംപെട്ടിയിലുള്ള വീടണയണമെങ്കിൽ ഇനിയും 91 കിലോമീറ്റർ നടക്കണം

ലൗക്ക്ഡൗണിലായതോടെ ഉറ്റവരുടെ അടുത്തെത്താൻ കാൽനടയായി കിലോമീറ്റർ താണ്ടുന്നവർ ഇനിയുമുണ്ട്; തമിഴ്‌നാട്ടിലെ ഉറ്റവരുടെ അടുത്ത് എത്താൻ അഞ്ചംഗ സംഘം നടന്നത് 100 കിലോമീറ്ററോളം: ഉശിലംപെട്ടിയിലുള്ള വീടണയണമെങ്കിൽ ഇനിയും 91 കിലോമീറ്റർ നടക്കണം

സ്വന്തം ലേഖകൻ

രാജകുമാരി: ലോക്ഡൗൺ കാലത്ത് ഉറ്റവരുടെ അടുത്തെത്താൻ കാതങ്ങൾ നടന്നു നീങ്ങുന്നവരുടെ വാർത്ത ഓരോ ദിവസവും പുറത്ത് വരാറുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായതിനെ തുടർന്ന് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെ ഉശിലംപെട്ടിയിലുള്ള വീട്ടിലേക്ക് നടക്കുകയാണ് അഞ്ചംഗ സംഘം. ഇപ്പോൾ തന്നെ 100 കരിലോമീറ്ററോളം നടന്ന് അതിർത്തിയിലെത്തിയ ഇവർക്ക് ഇനി വീടണയണമെങ്കിൽ 91 കിലോമീറ്റർ കൂടി നടക്കണം. 

മൂവാറ്റുപുഴ വാഴക്കുളത്ത് പൈനാപ്പിൾ കൃഷിയിടങ്ങളിൽ ജോലിക്കു പോയ തമിഴ്‌നാട് ഉശിലംപെട്ടി സ്വദേശികളായ ദൈവം, കെ.പി.പാണ്ഡി, മൊക്കമായൻ, ചെല്ലപ്പാണ്ടി, കാശിരാജൻ എന്നിവർ ആണ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഴക്കുളത്ത് നിന്ന് ഉശിലംപെട്ടിയിലേക്കു നടന്നു തുടങ്ങിയത്. ശനിയാഴ്ച പുറപ്പെട്ട സംഘം ഇന്നലെ രാവിലെ ആണ് കേരള തമിഴ്‌നാട് അതിർത്തിയായ ബോഡിമെട്ട് ചെക്‌പോസ്റ്റിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇല്ലാതെ ക്ഷീണിതരായി ബോഡിമെട്ട് ചെക്‌പോസ്റ്റിൽ എത്തിയ ഇവരെ ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധിച്ചു. പനിയും മറ്റ് അസുഖങ്ങളും ഇവർക്ക് ഇല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശാന്തൻപാറ പഞ്ചായത്ത് അധികൃതർ ഇവർക്ക് ഭക്ഷണവും വെള്ളവും നൽകി. പിന്നീട് ഇവർ അതിർത്തി കടന്നു തമിഴ്‌നാട്ടിലേക്ക് പോയി. ഉശിലംപെട്ടിയിൽ എത്തണം എങ്കിൽ ഇവർ ഇനിയും 91 കിലോമീറ്റർ കൂടി നടക്കണം. ലോക്ഡൗൺ പ്രഖ്യാപിച്ച് 3 ദിവസം കഴിഞ്ഞതോടെ ജോലി ഇല്ലാതായ തങ്ങൾക്ക് ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ലെന്ന് സംഘത്തിൽ ഉള്ളവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP