Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ കണ്ണുതുറക്കും വരെ ഇനി അമ്മമാരുടെ പട്ടിണിസമരം; പുനരധിവാസത്തിൽ പൂർത്തിയാകാത്ത വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കൽ; സമരം ഒത്തുതീർപ്പാക്കും വരെ കൂട്ടായി ദയാബായിയും

സർക്കാർ കണ്ണുതുറക്കും വരെ ഇനി അമ്മമാരുടെ പട്ടിണിസമരം; പുനരധിവാസത്തിൽ പൂർത്തിയാകാത്ത വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കൽ; സമരം ഒത്തുതീർപ്പാക്കും വരെ കൂട്ടായി ദയാബായിയും

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കേരളത്തിന്റെ മനസ്സാക്ഷിയെ പൊള്ളിക്കുന്ന തീരാദുഃഖമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം. സർക്കാർ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാത്തതാണ് കാര്യങ്ങൾ വഷളാക്കുന്നത്. അതുകൊണ്ട തന്നെ ദുരന്തത്തിന്റെ പീഡനം അനുവദിക്കുന്ന കുട്ടികളുമായി അമ്മമാർ വീണ്ടും തലസ്ഥാനത്തേക്ക് വണ്ടി കയറിയിരിക്കുകയാണ്. സർക്കാർ കണ്ണുതുറക്കും വരെ തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഇന്നുമുതൽ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങുകയാണ്. സാമൂഹിക പ്രവർത്തക ദയാബായിയും ഇവർക്കൊപ്പമുണ്ട്.

അർഹരായവരെ മുഴുവൻ എൻഡോസൾഫാൻ ദുരിതാശ്വാസ പട്ടികയിൽപെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, ദുരിതബാധിതർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങൾ എഴുതിത്ത്തള്ളുക, ട്രിബ്യൂണൽ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകൾക്കു മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അമ്മമാരുടെ സമരം. സെക്രട്ടേറിയറ്റിനു മുൻപിൽ അമ്മമാരുടെ പട്ടിണിസമരം ഒത്തുതീർപ്പാക്കുന്നതുവരെ കാസർകോടും സത്യഗ്രഹം നടത്തും.

2016ലാണു സെക്രട്ടേറിയറ്റ് പടിക്കൽ എൻഡോസൾഫാൻ ഇരകളുടെ അമ്മമാരുടെ ആദ്യത്തെ പട്ടിണിസമരം നടന്നത്. 9 ദിവസമായിരുന്നു അന്നത്തെ സമരം. 2018 ജനുവരി 30ന് ഒറ്റദിവസത്തെ പട്ടിണിസമരം നടത്തി. പിന്നീടു ഡിസംബർ 10നു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റ് മാർച്ചും നടത്തി. എന്നിട്ടും ആവശ്യങ്ങൾ പൂർണമായി നടപ്പാക്കാൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിലാണു പട്ടിണിസമരവുമായി അമ്മമാർ ഒരിക്കൽക്കൂടി വണ്ടികയറുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP