Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പിനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ഹർജി; ജാമ്യവ്യവസ്ഥാ ഇളവിലൂടെ വിദേശത്തേക്കു പോയത് കേസ് നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പിനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ഹർജി; ജാമ്യവ്യവസ്ഥാ ഇളവിലൂടെ വിദേശത്തേക്കു പോയത് കേസ് നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് പിടിയിലാകുകയും പിന്നീട് ജാമ്യവ്യവസ്ഥാ ഇളവിലൂടെ വിദേശത്തേക്കു കടക്കുകയും ചെയ്ത അൽസറാഫ ഏജൻസി ഉടമ എം വി ഉതുപ്പിനോട് തിരികെയെത്താൻ നിർേദശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി നൽകിയത്.

എറണാകുളം പ്രത്യേക കോടതി നവംബർ 24-നാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിടരുത് എന്നീ വ്യവസ്ഥകൾ 45 ദിവസത്തേക്ക് മരവിപ്പിച്ചാണ് ഇളവു നൽകിയത്. തുടർന്ന് ഉതുപ്പ് യു.എ.ഇ.യിലേക്കു പോകുകയായിരുന്നു. വിദേശത്തേക്കു പോയത് കേസ് നടപടിയും കണ്ടുകെട്ടൽ നടപടിയും വൈകിക്കാനുള്ള ശ്രമമാണെന്നും ജാമ്യവ്യവസ്ഥയിലെ ഇളവ് റദ്ദാക്കണമെന്നും വിദേശത്തുനിന്ന് തിരികെവരാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയാണ് അൽ സറാഫ ഏജൻസി ഉടമയായ ഉതുപ്പ് വർഗീസ്. കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത നഴ്‌സുമാരിൽനിന്ന് അനധികൃതമായി 300 കോടിയിൽപരം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനുവേണ്ടി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കരാർ ലഭിച്ച ഏജൻസിക്ക് ഓരോ ഉദ്യോഗാർഥിയിൽനിന്നും 19,000 രൂപ കൺസൾട്ടൻസി ഫീസ് ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഓരോരുത്തരിൽനിന്നും 20 ല ക്ഷം രൂപ വരെ വാങ്ങി. ഇങ്ങനെ കൈപ്പറ്റിയ പണം ഹവാല മാർഗത്തിലൂടെ വിദേശത്ത് എത്തിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2014-ലാണ് ഉതുപ്പിന്റെ പേരിൽ സിബിഐ. കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരവും കേസുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP