Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി ജയരാജന്റെ കേസുകളെ കുറിച്ചുള്ള വാർത്ത ലൈക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗന്ഥനെ സസ്‌പെന്റ് ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച്

പി ജയരാജന്റെ കേസുകളെ കുറിച്ചുള്ള വാർത്ത ലൈക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗന്ഥനെ സസ്‌പെന്റ് ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച്

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി. ജയരാജന്റെ കേസുകളെ കുറിച്ചുള്ള ചാനൽ വാർത്ത ലൈക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പിന്റെ കുറ്റിപ്പുറം ബിൽഡിങ് സെക്ഷനിലെ ഓവർസിയർ കെ.പി മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പെരുമാറ്റചട്ടത്തിലെ ചട്ടം 69ന് വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് നടപടിയെങ്കിലും സംഭവം വിവാദമായിട്ടുണ്ട്.

ദൃശ്യമാധ്യമം റിപ്പോർട്ട് ചെയ്ത വാർത്ത തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് കെ. പി മനോജ് കുമാർ ലൈക്ക് ചെയ്തിരുന്നു. ഇതോടെ പി. ജയരാജനെതിരെ സർക്കാർ ജീവനക്കാരൻ അപവാദ പ്രചാരണം നടത്തിയെന്ന ആരോപണം ഉയർന്നു. തുടർന്നായിരുന്നു സസ്‌പെൻഷൻ. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെന്ന് മനോജ് കുമാർ പറഞ്ഞു.

പെരുമാറ്റചട്ടത്തിലെ ചട്ടം 69 അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നത് കുറ്റകരമാണ്. മനോജ് കുമാർ നവമാധ്യമം വഴി രാഷ്ട്രീയ പ്രചാരണം നടത്തിയതായി കണ്ടെത്തിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സർക്കാർ ജോലികിട്ടുന്നത് വരെ സിപിഎമ്മിന്റെ മുഴുസമയ പ്രവർത്തകനായിരുന്ന മനോജ് കുമാർ. ടി പി. ചന്ദ്രശേഖരന്റെ വധത്തോടെ പാർട്ടിയുമായി തെറ്റിനിൽക്കുകയായിരുന്നു. ഇതിന്റെ പകപോക്കലാണ് നടപടിയെന്നാണ് ആരോപണം.

ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് വടകര. ഇവിടെകെ മുരളീധരനാണ് യുഡിഎഫിലെ സ്ഥാനാർത്ഥി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP